25 April Thursday

എൽഡിഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക : കല കുവൈറ്റ്.

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020


കുവൈറ്റ് സിറ്റി>  നാലര വർഷമായി കേരളത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ ശക്തിപ്പെടുത്തുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരെഞ്ഞെടുപ്പിൽ എൽ.ഡി ഫ് സ്ഥാനാർത്ഥികളേ  വിജയിപ്പിക്കണമെന്ന്‌  കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്.

സമസ്ത മേഖലകളിലും വികസന കുതിപ്പാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടായിട്ടുള്ളത്. കോവിഡ്  സൃഷ്‌ടിച്ച പ്രതിസന്ധിയിൽ പകച്ചു നിൽക്കാതെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും  നടത്താത്ത വികസന  പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് വകയിരുത്തിയ കാലയളവാണിത്.

വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കൃഷി, തൊഴിൽ, പശ്ചാത്തല വികസനം തുടങ്ങി എല്ലാ മേഖലകളിലും പുത്തനുണർവാണ് ഈ കഴിഞ്ഞ നാലര വർഷകാലം കേരളം ദർശിച്ചത്. ക്ഷേമ പെൻഷനുകൾ 600 രൂപയിൽ  നിന്നും 1400 രൂപയാക്കി ഉയർത്തി, മാത്രമല്ല അത് കൃത്യമായി വിതരണം ചെയ്യുവാനും സാധിച്ചു. താമസിക്കാനിടമില്ലാതിരുന്ന രണ്ടര ലക്ഷം കുടുംബങ്ങള്‍ക്കാണ്‌ ലൈഫ് മിഷനിലൂടെ വീടുകള്‍ ലഭ്യമാക്കിയത്.

രണ്ട് ലക്ഷത്തോളം ആളുകള്‍ക്ക് പട്ടയങ്ങള്‍ വിതരണം ചെയ്തു. പ്രവാസികൾക്ക് അനുകൂലമായ ഒട്ടേറെ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. അതുപോലെ  പ്രകടന പത്രികയിൽ പ്രഖ്യാപിച്ച 600 ൽ 580 കാര്യങ്ങൾ പൂർത്തീകരിച്ചതും ഈ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്.

ഈ ഗവണ്‍‌മെന്റിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ്‌ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ വിവിധ കേന്ദ്ര ഏജൻസികളെ  ഉപയോഗിച്ച് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ യുഡിഎഫുമായി ചേർന്ന് നടത്തുന്നത്. അതിനായി മാധ്യമങ്ങളുൾപ്പെടെയുള്ളവര്‍ അവരുടെ പ്രചാരകരായി മാറുന്നു. കേരളത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് ഓരോ കേരളീയന്റെയും  കടമയാണ്. അതുകൊണ്ട് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന  തിരഞ്ഞെടുപ്പിൽ എൽഡിഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ കേരളത്തിലെ മുഴുവൻ ആളുകളും മുന്നോട്ട് വരണമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top