11 May Saturday

കല കുവൈറ്റ് നാടക ഗാന മത്സരം "മധുരിക്കും ഓർമകളെ"

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ  കല കുവൈറ്റ്  സാൽമിയ  മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "മധുരിക്കും ഓർമകളെ" നാടക ഗാന മത്സരം  സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ  മേഖല പ്രസിഡന്റ്‌ ശരത് ചന്ദ്രന്റെ  അധ്യക്ഷതയിൽ നടന്ന പരിപാടി  ലോക കേരള  സഭ അംഗം ആർ നാഗനാഥൻ ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ്  പ്രസിഡന്റ്‌ ശൈമേഷ് കെ കെ , ജനറൽ സെക്രട്ടറി രജീഷ് സി, ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ്‌ ബിജോയ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പത്താം തരം  വിദ്യാർത്ഥിയായിരിക്കെ തന്റെ  ആദ്യ നോവൽ  എഴുതിയ സാൽമിയ  അമ്മാൻ യൂണിറ്റ് അംഗം  ബഷീർ ആൻസി യുടെയും ഷഫ്‌ന ആൻസിയുടെയും മകൾ ഫിദ ആൻസിയെ ചടങ്ങിൽ അനുമോദിച്ചു,

മേഖല സെക്രട്ടറി റിച്ചി കെ ജോർജ്  സ്വാഗതം പറഞ്ഞു.  സ്വാഗതസംഘം ജനറൽ കൺവീനർ റിജിൻ രാജൻ നന്ദി  പറഞ്ഞു. കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലയിൽ നിന്നും 13 ടീമുകൾ പങ്കെടുത്തു.മത്സരത്തിൽ  സാൽമിയ അമ്മാൻ യൂണിറ്റ് ഒന്നാം സമ്മാനംവും  റിഗ്ഗയ് KRH  യൂണിറ്റ് രണ്ടാം സമ്മാനവും  , ഫഹഹീൽ  സെൻട്രൽ യൂണിറ്റ്  മൂന്നാം സമ്മാനവും കരസ്ഥമാക്കി,  സ്‌പെഷ്യൽ ജൂറി അവാർഡിന് അബ്ബാസിയ മേഖല ടീം അർഹരായി . ഓഡിയൻസ് പോൾ സമ്മാനം നുഗ്ര ഹവല്ലി ടീം  കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല  ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

സാൽമിയ  മേഖല കമ്മിറ്റി സംഘാടക സമിതി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന്  കുവൈറ്റിലെ അനുഗ്രഹീത  ഗായകർ അവതരിപ്പിച്ച  സംഗീത സന്ധ്യയും  കാണികൾക്ക് ആവേശം പകരുന്നതായിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top