19 April Friday

കല കുവൈറ്റ് ഇഎംഎസ്, എകെജി അനുസ്‌മരണം; കെ പി സതീഷ് ചന്ദ്രൻ മുഖ്യാതിഥി

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

കുവൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ഈ വർഷത്തെ ഇഎംഎസ്, എകെജി അനുസ്‌മരണ സമ്മേളനം മാർച്ച് 17 വെള്ളിയാഴ്‌ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ വെച്ച് സംഘടിപ്പിക്കും.

ആധുനിക കേരളത്തെ സൃഷ്‌ടിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചിട്ടുള്ള മഹാരഥന്മാരെ അനുസ്‌മരിക്കുന്നതിനോടനുബന്ധിച്ച് "വളരുന്ന കേരളം, മറയ്‌ക്കുന്ന മാധ്യമങ്ങൾ" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുൻ എംഎൽഎ യും സിപിഐ എം സംസ്ഥാന സമിതി അംഗവുമായ കെ പി സതീഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

അനുസ്‌മരണ സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വിവിധ നേതാക്കൾ പങ്കെടുക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ എല്ലാ മേഖലകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 99861103 (അബ്ബാസിയ), 66166283 (ഫഹാഹീൽ)  , 60615153 (സാൽമിയ)  ,55820075 (അബു ഹലീഫ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top