18 December Thursday

ലതീഷിന്റെ മരണാനന്തര ക്ഷേമനിധി തുക കല കുവൈറ്റ് കൈമാറി -

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023


കുവൈറ്റ് സിറ്റി>  കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ്  അബ്ബാസിയ സി യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ കണ്ണൂർ, പെരളശ്ശേരി സ്വദേശി ലതീഷിന്റെ മരണാനന്തര ക്ഷേമനിധി തുക ഭാര്യ നീമ ലതീഷിന് അഴീക്കോട് ചാലാടുള്ള ഭവനത്തിൽ വച്ച് കെ. വി. സുമേഷ് എം എൽ എ കൈമാറി.

ചടങ്ങിൽ സിപിഐ എം കണ്ണൂർ ഏരിയ സെക്രട്ടറി കെ.പി സുധാകരൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ടി. സതീഷ്, ബ്രാഞ്ച് സെക്രട്ടറി ജയദേവൻ, കല കുവൈറ്റ്‌ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നവീൻ കെ വി, മുൻ ജനറൽ സെക്രട്ടറി  സി. കെ. നൗഷാദ്, അബ്ബാസിയ മേഖല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ മേലാത്ത് എന്നിവർ സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top