23 April Tuesday

കല കുവൈറ്റ് അബ്ബാസിയ മേഖലക്ക് പുതിയ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023

കുവൈറ്റ് സിറ്റി> കേരള ആർട്ട്‌ ലവേഴ്‌സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ അബ്ബാസിയ മേഖല സമ്മേളനം സഖാവ് ഐജാസ് അഹമ്മദ്  നഗറിൽ (പാക്കിസ്ഥാൻ സ്‌കൂൾ അബ്ബാസിയ) വച്ച് നടന്നു. മേഖലയിലെ കലാകാരന്മാർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. മേഖല പ്രസിഡന്റ് തോമസ് വർഗീസിന്റെ താൽക്കാലിക അധ്യക്ഷതയിൽ കലയുടെ മുതിർന്ന അംഗം ആർ നാഗനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

മേഖലയിലെ 22 യൂണിറ്റുകളെ പ്രതിനിധീകരിച്ചും, മേഖല കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 239 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം ഷംല ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. സജി തോമസ് മാത്യു, തോമസ് വർഗീസ്, രാജലഷ്മി ശൈമേഷ്   എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ഹരിരാജ്  പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡന്റ് ജെ സജി  സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കുള്ള മറുപടി കല ജനറൽ സെക്രട്ടറി ജെ സജിയും, മേഖല സെക്രട്ടറി ഹരിരാജ് എന്നിവർ  നൽകി. മറുപടികൾക്ക്  ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം അബ്ബാസിയ  മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15  അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു.   

മേഖല കമ്മിറ്റി  ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി ഉണ്ണി മാമർ, മേഖല സെക്രട്ടറിയായി നവീൻ കെ വി യേയും  തിരഞ്ഞെടുത്തു. ജനുവരി 27 ന് നടക്കുന്ന കല കുവൈറ്റിന്റെ 44 മത് വാർഷിക സമ്മേളന പ്രതിനിധികളായി 107  പേരെ സമ്മേളനം തിരഞ്ഞെടുത്തു.  പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിയ്ക്കുന്ന നിലപാടിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയുക, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരി ഉപയോഗത്തിനും എതിരെ ശക്തമായ ബോധവൽക്കരണം നടത്തുക, കിഫ്‌ബിയെ തകർക്കുന്ന കേന്ദ്ര  നിലപാടുകളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുക എന്നീ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ജിജി രമേശ്,  ഉണ്ണി മാമർ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, സജീവൻ പി പി, ദിപി സുനിൽ, കൃഷ്‌ണ മേലേത്ത് എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, തസ്‌നിം മന്നിൽ, മനോജ് കുമാർ, മനോജ് മാത്യു എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, റോബർട്ട്, അശോകൻ കൂവ എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു.

കല കുവൈറ്റ് പ്രസിഡണ്ട് പി ബി സുരേഷ്, വൈസ് പ്രസിഡന്റ് ശൈമേഷ്, ജോയിൻ സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം റിച്ചി ജോർജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഷാദ് സി കെ, ഷിനി റോബർട്ട് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ശ്രീജിത്ത് പി വി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബ്ബാസിയ മേഖലയുടെ പുതിയ സെക്രട്ടറി നവീൻ കെ വി നന്ദി രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top