25 April Thursday

കല കുവൈറ്റ് ഫഹാഹീൽ മേഖല സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Jan 6, 2023


കുവെെറ്റ് സിറ്റി > കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ ഫഹാഹീൽ  മേഖല സമ്മേളനം നടന്നു.  ടി . ശിവദാസമേനോൻ നഗറിൽ (ഡി പി എസ് സ്കൂൾ അഹ്‌മദി ) സമ്മേളനം കലയുടെ മുതിർന്ന അംഗം ടി വി ഹിക്മത്  ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പ്രസീത് കരുണാകരൻ അധ്യക്ഷനായി.

161 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം ദേവി സുഭാഷ്  അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസീത് കരുണാകരൻ, നോബി ആന്റണി , പ്രജീഷ രഘുനാഥ്  എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡന്റ്  പി ബി സുരേഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

ചർച്ചകൾക്കുള്ള മറുപടി കല ജനറൽ സെക്രട്ടറി ജെ സജിയും , മേഖല സെക്രട്ടറി സജീവ് എബ്രഹാമും നൽകി. 15  അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു.  മേഖല പ്രസിഡന്റായി സജിൻ മുരളിയേയും , മേഖല സെക്രട്ടറിയായി ജ്യോതിഷ് പി ജി യേയും  തിരഞ്ഞെടുത്തു. ജനുവരി 27 ന് നടക്കുന്ന കല കുവൈറ്റിന്റെ 44 മത് വാർഷിക സമ്മേളന പ്രതിനിധികളായി 81 പേരെ തിരഞ്ഞെടുത്തു.

പ്രവാസികളോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, വിദ്യാഭാസ മേഖലക്കും പിന്നോക്ക - ന്യൂനപക്ഷങ്ങൾക്കും എതിരായ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തിരുത്തുക, പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപ ആക്കുക, എയ്ഡഡ് വിദ്യാഭാസ സ്ഥാപനങ്ങളുടെ നിയമനങ്ങൾ പി എസ് സി ക്ക് വിടുക   തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു. ജയചന്ദ്രൻ കടമ്പാട്ട് , പ്രശാന്തി ബിജോയ് , സിറിൽ ഡൊമിനിക്  എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, അജിത്, അശ്വിൻ, അനൂപ് പറക്കോട്  എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, അനീഷ് പൂക്കാട്,ധനീഷ് കുമാർ, വിജയകുമാർ  എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, ഷിനാസ് , മണികണ്ഠൻ വട്ടകുളം , ലിപി പ്രസീത്  എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ,വൈസ് പ്രസിഡന്റ് ശൈമേഷ്,ട്രഷറർ അജ്നാസ് മുഹമ്മദ്‌, സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ്   എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ജിജോ ഡൊമിനിക്  സ്വാഗതം  പറഞ്ഞു. സെക്രട്ടറി ജ്യോതിഷ്. പി. ജി. നന്ദി പറഞ്ഞു.
--


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top