19 April Friday

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവെെറ്റ് സമ്മേളനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

അബ്ബാസിയ. ജി യൂണിറ്റ് ഭാരവാഹികൾ

വൈറ്റ് സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ. ജി യൂണിറ്റ് സമ്മേളനം  കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കല സെന്റർ അബ്ബാസിയ ) കല കുവൈറ്റ് വൈസ് പ്രസിഡന്റ്‌ ശൈമേഷ്  ഉദ്ഘാടനം ചെയ്തു. ഗോപകുമാർ അധ്യക്ഷനായി.  രാജിമോൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.  സുബി മത്തായി സ്വാഗതം പറഞ്ഞു.  കൺവീനർ ഷാജി എ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക്  വൈസ് പ്രസിഡന്റ്‌  ശെെമേഷ്, യൂണിറ്റ് കൺവീനർ ഷാജി എന്നിവർ മറുപടി നൽകി.  സമ്മേളനം അസ്‌കർ അലിയെ കൺവീനറായും ജോയിൻ കൺവീനർമാരായി വിനോദ് പീറ്റർ , അജി മാത്യു എന്നിവരെയും  തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം പവിത്രൻ,മേഖല കമ്മിറ്റി അംഗം പി. പി സജീവൻ  എന്നിവർ സംസാരിച്ചു. ഇന്ത്യൻ പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യ വത്കരിക്കുന്നതിനെതിരെയുള്ള പ്രമേയം പ്രശാന്ത് അവതരിപ്പിച്ചു.


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മംഗഫ് ഇ യൂണിറ്റ് സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കല സെന്റർ മംഗഫ് )  കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി സജീവ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ദേവദാസ്   അധ്യക്ഷനായി.   അശ്വിൻ അശോകൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. രഹിൽ കെ മോഹൻദാസ് സ്വാഗതം പറഞ്ഞു. കൺവീനർ മോഹൻ പാട്ടത്തിൽ  റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് മേഖല സെക്രട്ടറി സജീവ് എബ്രഹാം മറുപടി നൽകി. സമ്മേളനം ഷമീറിനെ  കൺവീനറായും ജോയിൻ കൺവീനർമാരായി നിജിയാസ് ഹാരിസ്, അശ്വിൻ അശോകൻ എന്നിവരെയും  തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം അനീഷ് ഇയ്യാനി, മേഖല എക്സിക്യൂട്ടീവ് അംഗം ജയചന്ദ്രൻ കടമ്പാട്ട്, അജിത് എന്നിവർ സംസാരിച്ചു. സർവ്വകശാലകളിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ വേണ്ടി ശ്രമിക്കുന്ന ഗവർണർക്കെതിരെ നടപടികൾക്കെതിരെയുള്ള പ്രമേയം ഷമീർ അവതരിപ്പിച്ചു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മെഹബുള്ള എഫ യൂണിറ്റ് സമ്മേളനം കെ പി എ സി ലളിത നഗറിൽ (കല സെൻറർ മെഹബുള്ള ) കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജ്യോതിഷ് പി ജി ഉദ്ഘാടനം ചെയ്തു. ബൈജു സുശീലൻ  അധ്യക്ഷനായി.  ദിനേശൻ. കെ. സി. അനുശോചന പ്രമേയം അവതരിപ്പിച്ചു. കോശി തോമസ് സ്വാഗതം പറഞ്ഞു.  കൺവീനർ വിനോദ് വിശ്വംഭരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് യൂണിറ്റ് കൺവീനർ വിനോദ് വിശ്വംഭരൻ മറുപടി നൽകി.   സമ്മേളനം അജി പോളിനെ കൺവീനറായും ജോയിൻ കൺവീനർമാരായി ദിനേശൻ. കെ. സി, ബൈജു സുശീലൻ എന്നിവരെയും  തിരഞ്ഞെടുത്തു. അബുഹലിഫ മേഖലാ സെക്രട്ടറി ഷൈജു ജോസ് സംസാരിച്ചു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അമ്മാൻ എ യൂണിറ്റ് സമ്മേളനം KPAC ലളിത നഗറിൽ (കല സെന്റർ, സാൽമിയ )കല കുവൈറ്റ് വൈസ് പ്രസിഡന്റ് ശൈമേഷ് കെ  ഉദ്ഘാടനം ചെയ്തു. രതീഷ് പൈകമിൻ അധ്യക്ഷനായി.  ബൈജു കോശി അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് ജോയിന്റ് കൺവീനർ ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു.  കൺവീനർ മനീഷ് മോഹൻ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനം അനൂപ് രാജിനെ കണ്‍‌വീനറായും, ശ്രീജിത്ത്‌ , രതീഷ് പൈക്കം എന്നിവരെ ജോയിന്റ് കണ്‍‌വീനര്‍‌മാരായും  തിരഞ്ഞെടുത്തു.   മേഖല സെക്രട്ടറി റിച്ചി കെ ജോർജ്  സംസാരിച്ചു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മംഗഫ്  യൂണിറ്റ് സമ്മേളനം ജോസഫൈൻ നഗറിൽ (കല സെന്റർ മംഗഫ് ) കല കുവൈറ്റ് പ്രസിഡന്റ്‌ പി ബി സുരേഷ് ഉദ്ഘാടനം ചെയ്തു. സുമിത വിശ്വനാഥ്  അധ്യക്ഷയായി.  ട്വിങ്കിൾ രാമകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷിബു കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കൺവീനർ ജിനു മക്കട റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക്  കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി ബി സുരേഷ് മറുപടി നൽകി. സമ്മേളനം മോഹൻ പാട്ടത്തിലിനെ കൺവീനറായും ജോയിൻ കൺവീനർമാരായി ജിനു മക്കട, ജോസഫ് എന്നിവരെയും  തിരഞ്ഞെടുത്തു. മേഖല സെക്രട്ടറി സജീവ് എബ്രഹാം സംസാരിച്ചു. ഇന്ത്യൻ ഭരണ ഘടനക്കെതിരെയുള്ള ഗവർണ്ണരുടെ നടപടിക്കെതിരെയുള്ള  പ്രമേയം സനൽ കുമാർ അവതരിപ്പിച്ചു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മെഹബുള്ള സീ സൈഡ് യൂണിറ്റ് സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കല സെൻറർ മെഹബുള്ള ) കല കുവൈറ്റ് അബുഹലിഫ മേഖല സെക്രട്ടറി ഷൈജു ജോസ്  ഉദ്ഘാടനം ചെയ്തു. ജോബിൻ ജോസഫ്  അധ്യക്ഷനായി. ജോസ് സി ചാണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. കൺവീനർ അനൂപ് വിജയൻ സ്വാഗതം പറഞ്ഞു.  കൺവീനർ അനൂപ് വിജയൻ  റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് യൂണിറ്റ് കൺവീനർ,കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം നാസർ കടലുണ്ടി എന്നിവർ മറുപടി നൽകി. സമ്മേളനം രഞ്ജൻ കെ വർഗീസിനെ കൺവീനറായും ജോയിൻ കൺവീനർമാരായി വിജു രാവുണ്ണി, ജോബിൻ ജോസഫ് എന്നിവരെയും  തിരഞ്ഞെടുത്തു. അബുഹലിഫ മേഖലാ പ്രസിഡന്റ് വിജുമോൻ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top