19 April Friday

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധം: കല കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 8, 2022

കുവൈറ്റ് സിറ്റി> കൊച്ചിയിൽ കൈരളി ന്യൂസിനെയും  മീഡിയ വൺ ചാനലിനെയും ക്ഷണിച്ചു വരുത്തിയിട്ട് പ്രതികരിക്കാൻ തയ്യാറാകാതെ ഇറക്കി വിട്ട ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണ്, ഇത്തരം  നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്‌ നേരേയുള്ള കടന്നുകയറ്റമാണെന്നും കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌.

ജനാധിപത്യത്തോടും, തുറന്ന സംവാദത്താടും താല്‍പര്യമില്ലാത്ത ഗവര്‍ണര്‍ താന്‍ പറയുന്നത്‌ മാത്രം കേട്ടാല്‍ മതിയെന്ന ധര്‍ഷ്‌ട്യമാണ്‌ പ്രകടിപ്പിച്ചത്‌.കേരളത്തെയും മലയാളികളെയും തുടര്‍ച്ചയായി അപമാനിച്ച്‌ ഫെഡറല്‍ മൂല്യങ്ങളെ അല്‌പം പോലും അംഗീകരിക്കാത്ത നിലയിലുള്ള നടപടികളാണ്‌ ഗവര്‍ണറില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടായിട്ടുള്ളത്‌. ആദ്യം മലയാളം മാധ്യമങ്ങളോട്‌ സംസാരിക്കില്ലെന്ന്‌ പറഞ്ഞ ഗവര്‍ണര്‍ മലയാള ഭാഷയെയും, സംസ്‌ക്കാരത്തെയും തുടര്‍ച്ചയായി അപമാനിക്കുകയാണ്‌. പിന്നീട്‌ പാര്‍ടി കേഡര്‍മാരായ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കില്ലെന്ന്‌ പറഞ്ഞ്‌ ഗവര്‍ണര്‍ ആര്‍എസ്‌എസ്‌ കേഡറായി പ്രവര്‍ത്തിക്കുകയാണ്.ബിജെപി താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്‌  ഗവർണർ പ്രവർത്തിക്കുന്നതെതെന്നും, ഗവര്‍ണറുടെ മാധ്യമ വിലക്കിനെതിരെ ശക്തമായ പ്രതിഷേധം കേരള പൊതു സമൂഹത്തിൽ നിന്നും ഉണ്ടാകണമെന്നും  കല കുവൈറ്റ് പ്രസിഡണ്ട് പി.ബി സുരേഷ്, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ പ്രതിഷേധക്കുറിപ്പിലൂടെ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top