26 April Friday

കല കുവൈറ്റ്‌ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 7, 2022

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ മംഗഫ് സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സദസ്സ്  ചെറുകഥ ആസ്വാദനം സംഘടിപ്പിച്ചു. ഇ സന്തോഷ്കുമാറിന്റെ മരണക്കുറി എന്ന ചെറുകഥയെ ആസ്പദമാക്കി സംവാദവും ചർച്ചയും നടന്നു. മംഗഫ് കല സെന്ററിൽ വെച്ച് നടന്ന പരിപാടി കല കുവൈറ്റ് ട്രഷറർ അജ്നാസ് ഉദ്ഘാടനം ചെയ്തു.

ഗീത സുദർശൻ അധ്യക്ഷത വഹിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി കവിത അനൂപ്, മേഖല സെക്രട്ടറി സജീവ് എബ്രഹാം, ആക്ടിങ് മേഖല പ്രസിഡന്റ്‌ അജിത്, മേഖല എക്സിക്യൂട്ടീവ് ദേവി സുഭാഷ് എന്നിവർ ആശംസയർപ്പിച്ചു. ഉണ്ണി കൈമൾ ചെറുകഥ അവതരണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു. യൂണിറ്റ് ആക്ടിങ് കൺവീനർ പ്രശാന്തി ബിജോയ് സ്വാഗതവും ലക്ഷ്മി രാഹുൽ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top