17 April Wednesday

"പാട്ടരങ്ങ്'' നാടൻ പാട്ട്‌ ഉത്സവം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

കുവൈറ്റ് സിറ്റി>  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്  അബ്ബാസിയ ജെ ,അബ്ബാസിയ എഫ് , ഹസ്സാവി എ ഹസ്സാവി ബി   യൂണിറ്റുകൾ സംയുക്തമായി "പാട്ടരങ്ങ് " നാടൻ പാട്ട്  സംഘടിപ്പിച്ചു. മെയ് 13 വെള്ളിയാഴ്ച   വൈകുന്നേരം 6 .30ന് അബ്ബാസിയ കലാസെന്ററിൽ വെച്ച് നടന്ന പരിപാടി ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു.

  ഹസ്സാവി എ  യൂണിറ്റ്  കൺവീനർ അശോകൻ കൂവ   അധ്യക്ഷനായി. ചടങ്ങിൽ കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ഷൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, മേഖല സെക്രട്ടറി ഹരിരാജ്, മേഖല പ്രസിഡന്റ് തോമസ് വർഗീസ് , കേന്ദ്ര കമ്മിറ്റി അംഗം പ്രവീൺ , അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം ശരത്   എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കേന്ദ്ര കമ്മിറ്റി അംഗം സണ്ണി ശൈലേഷ് , പവിത്രൻ മുട്ടിൽ  എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.  അബ്ബാസിയ ജെ   യുണിറ്റ് കൺവീനർ മനോജ്   സ്വാഗതവും, അബ്ബാസിയ എഫ്  കൺവീനർ ധ്രുപക്  നന്ദിയും പറഞ്ഞു, പൊലിക നാടൻപാട്ട് കൂട്ടം അവതരിപ്പിച്ച നാടൻ പാട്ടുകളും നാടൻ കലാരൂപങ്ങളും അവതരണ മികവ് കൊണ്ട് സദസിനെ  ഇളക്കി മറിച്ചു . കാണികളുടെ ആസ്വാദന മികവ് എടുത്തു പറയേണ്ടതും അഭിനന്ദനം അർഹിക്കുന്നതുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top