26 April Friday

കല കുവൈറ്റ് വേനൽ തുമ്പികൾ കലാ ജാഥ പര്യടനം ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2022

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്തിൽ അവധിക്കാല സൗജന്യ മാതൃഭാഷാ പഠന ക്ലാസ്സുകളിലേക്ക് "വേനൽ തുമ്പികൾ" കലാ ജാഥയുടെ പര്യടനം ആരംഭിക്കുന്നു.

കലാ ജാഥയുടെ ആദ്യ പര്യടനം ഫഹാഹീൽ മേഖലയിൽ ആഗസ്‌ത് 25 വ്യാഴം വൈകുന്നേരം ആറു മണിക്ക്  മംഗഫ് കല സെന്ററിൽ നടത്തും. അബ്ബാസിയ മേഖലയിൽ അബ്ബാസിയ കല സെന്ററിൽ ആഗസ്‌ത് 26 വെള്ളി വൈകുന്നേരം മൂന്ന് മണിക്കും, അബുഹലീഫ മേഖലയിൽ മെഹബുള്ള കല സെന്ററിൽ ആഗസ്‌ത് 26 വെള്ളി വൈകുന്നേരം ആറ് മണിക്കും, സാൽമിയ  മേഖലയിൽ സാൽമിയ  കല സെന്ററിൽ ആഗസ്‌ത് 27 ശനി വൈകുന്നേരം ആറ് മണിക്കും കലാ ജാഥ  പര്യടനം നടത്തും.

നമ്മുടെ സംസ്‌കാരത്തേയും ഭാഷയേയും തിരിച്ചറിയാനും കുട്ടികൾക്ക് അടുത്ത് പരിചയപ്പെടാനും ഉതകുന്ന രീതിയിലാണ് കലാ ജാഥ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കേരളത്തിന്റെ തനത് കലാരൂപങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ടാണ് കേരള  സംസ്‌കാരത്തെ  കുട്ടികളിലേക്ക് എത്തിക്കുവാൻ കലാ ജാഥ ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top