18 December Thursday

കല കുവൈത്ത് പുതുപ്പള്ളി മണ്ഡലം ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023

കുവൈത്ത്  സിറ്റി > കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിന്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുപ്പള്ളി മണ്ഡലം ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ കല കുവൈത്ത്  മുൻ പ്രസിഡന്റും ലോക കേരള സഭ അംഗവുമായ ടി വി ഹിക്മത്ത് ഉദ്ഘാടനം ചെയ്തു.

കല കുവൈത്ത്  പ്രസിഡന്റ് ശൈമേഷ് കെ കെ അധ്യക്ഷനായ യോഗത്തിൽ കേരളാ അസോസിയേഷൻ പ്രതിനിധി പ്രവീൺ, പ്രവാസി കേരള കോൺഗ്രസ്സ് (എം) പ്രതിനിധി സുബിൻ അറയ്ക്കൽ,  കല കുവൈത്ത്  നേതാക്കളായ പി ആർ കിരൺ,  സി കെ നൗഷാദ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.  കൺവെൻഷനിൽ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റിയുടെ കൺവീനറായി സജി തോമസ് മാത്യുവിനേയും ചെയർമാനായി പി ബി സുരേഷിനെയും തെരെഞ്ഞെടുത്തു. കല കുവൈത്ത്  ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച ചടങ്ങിന് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സജിതോമസ് മാത്യു നന്ദി രേഖപ്പെടുത്തി.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top