29 March Friday

റിയാദിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

റിയാദ് > കഴിഞ്ഞ ദിവസം റോദയിലെ താമസ സ്ഥലത്ത് മരണമടഞ്ഞ ആലപ്പുഴ പുറക്കാട് സ്വദേശി വടക്കേ തട്ടത്തുപറമ്പിൽ ബിജു വിശ്വനാഥന്റെ (47) മൃതദേഹം നാട്ടിലെത്തിച്ചു.

റൗദയിലെ ടോപ്പ് ഓഫ് വേൾഡ് എന്ന സ്വകാര്യ സ്ഥാപനത്തിൽ ആറു  മാസങ്ങൾക്ക് മുൻപാണ്  ഇലക്ട്രീഷ്യൻ ആയി ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. ഇന്ത്യൻ എംബസ്സിയുടെയും സ്പോൺസറുടെയും സഹകരണത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി  ശ്രീലങ്കൻ എയർലൈൻസിൽ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച  മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top