31 January Tuesday

ജനസാഗരമായി കല കുവൈറ്റ് മാനവീയം 2022

വെബ് ഡെസ്‌ക്‌Updated: Monday Oct 17, 2022

കുവൈറ്റ് സിറ്റി>  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 'മാനവീയം-2022' എന്ന പേരില്‍ ഒരുക്കിയ മെഗാ സാംസ്‌കാരിക മേള ജനസാഗരമായി  മാറി. ആയിരക്കണക്കിന് പേരാണ് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കാണുവാനായെത്തിയത്. സി പി എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. 'നമ്മുടെ രാജ്യത്തെ സാമൂഹ്യ വ്യവസ്ഥ കാരണമുണ്ടാകുന്ന സമൂഹത്തിലെ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങൾ നിരവധിയാണ്. പോഷകാഹാരം, കഴിവിനനുസരിച്ച് ജോലി, അദ്ധ്വാനത്തിനനുസരിച്ച് വേതനം, സ്പർദ്ധയില്ലാത്ത സമൂഹം, സമാധാന പരമായ ജീവിതം ഇവയെല്ലാം സ്ത്രീപുരുഷ ജാതി മത ഭേദമെന്യേ ഏവർക്കും അവകാശപ്പെട്ടതാണ്. ഇത് സമൂഹത്തിന്റെ എല്ലാ തട്ടിലും അനുഭവവേദ്യമാകണം. ശിശുമരണ നിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങി നിരവധി മേഖലകളില്‍ കേരളം ലോകത്തെ വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുമ്പോഴും അന്ധവിശ്വാസവും അനാചാരങ്ങളും പോലുള്ള സാമൂഹ്യ തിന്മകളില്‍ നിന്നും പൂര്‍ണ്ണമായി പുറന്തള്ളാന്‍ കേരളത്തിന്‌ സാധിക്കേണ്ടതുണ്ട്. ഇത്തരം സാമൂഹ്യപ്രശ്നങ്ങളെ വിമർശനാത്മക രീതിയിൽ ഇടപെട്ടുകൊണ്ട് ഇതിനെതിരെ കൂട്ടായ പ്രവർത്തനം സംഘടിപ്പിക്കണമെന്നും അവർ പറഞ്ഞു.

സാംസ്‌കാരിക മേളയിൽ കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ്  അധ്യക്ഷനായി. കല കുവൈറ്റ് ജനറൽ സെക്രട്ടറി  ജെ സജി  സ്വാഗതംപറഞ്ഞു. ലോക കേരള സഭാംഗം ആർ നാഗനാഥൻ, പരിപാടിയുടെ പ്രധാന പ്രായോജകരായ ബി.ഇ.സി കൺട്രി മാനേജർ മാത്യു വർഗ്ഗീസ്‌, മുഹമ്മദ് അക്ബർ (ഫ്ലൈ വേൾഡ്), വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി സെക്രട്ടറി അനന്തിക ദിലീപ് എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ കഴിഞ്ഞ വര്‍ഷത്തെ മാതൃഭാഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് ട്രെഷറർ അജ്നാസ്, വൈസ് പ്രസിഡന്റ് ശൈമേഷ്, ജോയിൻ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ  പങ്കെടുത്തു. 

മെഗാ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീർ കെ കെ ശൈലജ  മുഖ്യ സ്‌പോൺസർമാർക്ക് നൽകി പ്രകാശനം ചെയ്തു. കല കുവൈറ്റ് നടത്തിയ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും മുഖ പത്രമായ കൈത്തിരിയുടെ പ്രകാശനവും വേദിയില്‍ നടന്നു. കുവൈറ്റിലെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കല കുവൈറ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമായ ടികെ സൈജുവിന്‌ കലയുടെ സ്നേഹോപഹാരം വേദിയില്‍ വച്ച് കൈമാറി. സ്വാഗത സംഘം ജനറൽ കൺവീനർ അനുപ് മാങ്ങാട് നന്ദി പറഞ്ഞു. മേളയുടെ ഭാഗമായി കല കുവൈറ്റിന്റെ നാല്‌ മേഖലയിലെ അംഗങ്ങൾ അവതരിപിച്ച കലാപരിപാടികള്‍ ശ്രദ്ധയമായി. തുടര്‍ന്ന് കണ്ണൂർ ഷെരിഫ്, ജാസിഗിഫ്റ്റ്, പ്രസീത ചാലക്കുടി, ആഷിമ മനോജ്, അനൂപ് കോവളം എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ  ഗാന സന്ധ്യ സദസ്സിനെ ഇളക്കി മറിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top