28 March Thursday

കല കുവൈത്ത് മലയാളം ക്ലാസുകൾ രജിസ്ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

കുവൈത്ത് സിറ്റി > കേരള ആർട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈത്ത് കഴിഞ്ഞ 32 വർഷമായി നടത്തി വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ അവധിക്കാല മലയാളം ക്ലാസുകൾ ജൂൺ ആദ്യ ആഴ്‌ച ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം ക്ലാസുകളിൽ പഠിക്കുന്നതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കഴിഞ്ഞ 5 വർഷമായി കേരള സർക്കാരിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് കല കുവൈറ്റിന്റെ മലയാളം ക്ലാസുകൾ സംഘടിപ്പിക്കുന്നത്.


കഴിഞ്ഞ 5 വർഷമായി സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്‌സുകൾക്ക് വേണ്ടി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലകുറിഞ്ഞി എന്നീ നാല് കോഴ്‌സുകളിലാണ് അവധിക്കാല ക്ലാസുകൾ നടക്കുക. ഇതിനായി മലയാളം മിഷന്റെ സഹകരണത്തോടെ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. കലയുടെ മലയാളം ക്ലാസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളും പുതുതായി പഠിക്കാനുള്ള വിദ്യാർഥികളും എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാതൃഭാഷ സമിതിയും കല കുവൈറ്റും അറിയിച്ചു.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://forms.gle/9AGVHh9P5EvZsRpW6


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top