26 April Friday

എം സ്വരാജിന് സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിലെത്തിയ  സിപിഐ എം   സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം. സ്വരാജിന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കല കുവൈറ്റ് പ്രവർത്തകർ സ്വീകരണം നൽകി.

സെപ്തംബര്‍ 22 ന് വൈകുന്നേരം 6:30ന്   അബ്ബാസിയ സെൻട്രൽ  സ്കൂളിൽ  നടക്കുന്ന പൊതു സമ്മേളനത്തിൽ " കേരളം മുന്നോട്ടു വെക്കുന്ന രാഷട്രീയ ബദൽ "  എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കുന്നതിന് കുവൈറ്റിന്റെ നാലു മേഖലകളിൽ നിന്നും വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ  55416559  , ഫഹാഹീൽ  97341639,  അബുഹലീഫ 97376011,  സാൽമിയ 99858528 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top