12 July Saturday

പ്രവാസി മലയാളികൾക്ക് കല കുവൈത്ത് സാഹിത്യോത്സവം

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കുവൈത്ത് സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റ്  പ്രവാസി മലയാളികൾക്കായി സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലാണ് മത്സരം. സൃഷ്‌ടികൾ ജൂൺ‌ 30ന് മുമ്പ് kalakuwaitsahithyam@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് +965  94148812, +96 5 66698116

നിബന്ധനകൾ

1. ലേഖനം – വിഷയം (“കേരള വികസനം സാധ്യതകളും പ്രതിസന്ധികളും") – പരമാവധി 5 പുറം കവിയരുത്

2. കവിത  രചന  - 24 വരികൾ  കവിയരുത്.

3. ചെറുകഥ – 5 പുറം കവിയരുത്  (കഥ, കവിത എന്നിവയ്‌ക്ക്  പ്രത്യേകം വിഷയമില്ല )

4. രചനകൾ മൗലികമായിരിക്കണം.

5. മുൻപ് പ്രസിദ്ധപ്പെടുത്തിട്ടില്ലാത്തതാണെന്ന് സാക്ഷ്യപെടുത്തുന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം അയക്കണം.

6. രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്‌കാൻ ചെയ്‌തതോ മലയാളത്തിൽ ടൈപ്പ് ചെയ്‌ത് പിഡിഎഫ് ഫോർമാറ്റിൽ e-mail വഴിയോ അയക്കണം.

7. രചനകളോടൊപ്പം എഴുത്തുക്കാരുടെ പേരും, മേൽവിലാസവും, വാട്സപ്പ് നമ്പറും ചേർക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിക്കുന്നതായിരിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top