18 December Thursday

കല കുവൈറ്റ് അംഗമായിരുന്ന റഫീഖിന്റെ മരണാനന്തര ക്ഷേമനിധി തുക ആശ്രിതർക്ക് കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കുവൈത്ത് സിറ്റി/ കോഴിക്കോട്> കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈത്ത് ഫർവാനിയ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ റഫീഖിന്റെ മരണാനന്തര ക്ഷേമനിധി തുക കൈമാറി. കോഴിക്കോട് പുതിയങ്ങാടി ഒലീവ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് തുക റഫീഖിന്റെ കുടുംബത്തിന് കൈമാറി.

സിപിഐഎം ഏരിയ സെക്രട്ടറി രതീഷ്, പുതിയങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെറീഷ്, കോഴിക്കോട് കോർപ്പറേഷനിലെ സിപിഐ എം കൗൺസിലർമാർ, കല കുവൈത്ത് കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും അബ്ബാസിയ മേഖല സെക്രട്ടറിയുമായ നവീൻ കെ വി, കല കുവൈത്ത് പ്രവർത്തകരായ ഹരീന്ദ്രൻ കുപ്ളേരി, അസ്‌കർ, കല ട്രസ്റ്റിന്റെ പ്രവർത്തകരായ നിസാർ കെ വി, വിജീഷ് യു പി എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top