25 April Thursday

കുവൈറ്റ് കല ട്രസ്റ്റ്, വിദ്യാഭ്യാസ എൻഡോവ്മെന്റ്: അപേക്ഷകൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

കുവൈറ്റ് സിറ്റി>  പ്രമുഖ പുരോഗമന സാംസ്കാരിക സംഘടനയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി കേരളത്തിൽ രൂപം കൊടുത്ത കുവൈറ്റ് കല ട്രസ്റ്റ് നൽകുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന് അപേക്ഷകൾ ക്ഷണിച്ചു. 2023അധ്യായന വർഷം, കേരള സിലബസിൽ എസ്എസ്എൽസി പഠിച്ച് ഉയർന്ന മാർക്കു നേടി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളായിരിക്കണം അപേക്ഷകർ. ഒരു ജില്ലയിൽ നിന്നും രണ്ടു കുട്ടികൾ വീതം 28 പേർക്ക് 7500 രൂപ വീതമാണ് എൻഡോവ്മെന്റ്.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും (ടെലിഫോൺ നമ്പർ സഹിതം), മാർക്ക് ലിസ്റ്റിന്റെ പകർപ്പും, വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റും, റേഷൻ കാർഡിന്റെ പകർപ്പും ഉൾപ്പെടെ താഴെ പറയുന്ന ഏതെങ്കിലും ഒരു വിലാസത്തിൽ 2023  ജൂൺ 30ന് മുൻപായി ലഭിക്കുന്ന വിധത്തിൽ അയക്കണം.
1) എ കെ ബാലൻ , ചെയർമാൻ, കുവൈറ്റ് കല ട്രസ്റ്റ്, എ. കെ. ജി. സെന്റർ, തിരുവനന്തപുരം.
2) സുദർശനൻ കളത്തിൽ , സെക്രട്ടറി, കുവൈറ്റ് കല ട്രസ്റ്റ്, അന്ധകാരനഴി(പോസ്റ്റ്),ചേർത്തല  ആലപ്പുഴ  ജില്ല, പിൻ 688531.
Email: sudersancherthala@gmail.com
Phone : 9446681286, 8077814775
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top