18 April Thursday

കല കുവൈറ്റ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022
കുവൈറ്റ്‌ സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കലയുടെ  അംഗങ്ങള്‍ക്കായുള്ള   ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. പ്രൊ-അഡ്വാൻസ് ഡബിൾസ്,  ഇന്റർമീഡിയേറ്റ് ഡബിൾസ്, വനിതാ ഡബിൾസ്, കുട്ടികളുടെ ഡബിൾസ്  എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് 70  ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. അഹമ്മദി അൽ ഷബാബ് ബാഡ്മിന്റൺ കോർട്ടിൽ വെച്ച് നടന്ന ടൂർണമെന്റ് BEC മാർക്കറ്റിങ്ങ് മാനേജർ ശ്രീ.രാംദാസ്  ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് അധ്യക്ഷനായി. കലയുടെ ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതവും  കലയുടെ കായിക വിഭാഗം സെക്രട്ടറി ജെയ്‌സൺ പോൾ ആശംസയും അർപ്പിച്ചു. സ്വാഗതസംഘ കൺവീനർ സജിൻ മുരളി നന്ദി പറഞ്ഞു.
 
ടൂർണ്ണമെന്റിലെ പ്രൊ-അഡ്വാൻസ് വിഭാഗത്തിൽ അബുഹലിഫ എ യൂണിറ്റിലെ അനീഫ് കെ ലത്തിഫ് & എബിൻ സി മാത്യു ടീം ഒന്നാം സ്ഥാനവും, ഹസാവി എ യൂണിറ്റിലെ ബിബിൻ. വി. ജോയ് & മനോജ്‌ മാർക്കോസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇന്റർമീഡിയേറ്റ് വിഭാഗത്തിൽ അബ്ബാസിയ സി യൂണിറ്റിലെ  ജിബിൻ & ജെയ്സൻ ജോർജ് ടീം ഒന്നാം സ്ഥാനവും,  അബ്ബാസിയ ബി യൂണിറ്റിലെ അലക്സ്‌ വർഗീസ് & ജെറിൻ ജേക്കബ് ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ റിഗ്ഗയ് യൂണിറ്റിലെ ഡോക്ടർ അജ്ഞലി മൗറിസ് & ആൻസി വിൻസെന്റ് ടീം ഒന്നാം സ്ഥാനവും, മംഗഫ് സെൻട്രൽ & അബുഹലിഫ എ എന്നീ യൂണിറ്റുകളിലെ റിസില സിറിൽ & ജയമോൾ കെനിൽ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ ബാലവേദി അബുഹലീഫ മേഖലയിലെ ക്രിസ്റ്റിയാനോ മനീഷ് & പാർഥിവ് രാജ് ടീം ഒന്നാം സ്ഥാനവും, ഫഹാഹീൽ വെസ്റ്റിലെ ജമീസൺ ബാസ്റ്റിൻ &തോംസൺ ബാസ്റ്റിൻ ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ അബുഹലീഫ എ യൂണിറ്റിലെ ഫെയ്ത്ത് ഐഡ &സെയ്റ ആൻ ടീം ഒന്നാം സ്ഥാനവും, മംഗഫ് യൂണിറ്റിലെ തന്നെ പാർവതി ഷൈൻ &അഭിരാമി ജ്യോതിഷ് ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.ഇന്റർ മീഡിയേറ്റ് വിഭാഗത്തിലെ സെമി ഫൈനലിസ്റ്റുകൾക്കുള്ള മെഡലുകൾ മംഗഫ് എഫ് യൂണിറ്റിലെ മുദാസിർ കുപട്ടിൽ &ഫഹാഹീൽ സെൻട്രൽ യൂണിറ്റിലെ ജ്യോതിരാജ് ടീമും അബുഹലിഫ എ യൂണിറ്റിലെ ജോമോൻ & തോമസ് കുന്നിൽ എന്നീ ടീമുകളും കരസ്ഥമാക്കി.
 
ശങ്കർ, അലൻ, രാജ്‌മോഹൻ, ഷിബു എന്നിവർ അടങ്ങിയ 8 ഓളം റെഫറിമാർ ആണ് കളികൾ നിയന്ത്രിച്ചത്. വിജയികൾക്ക് കലയുടെ കേന്ദ്രഭാരവാഹികൾ, കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ  എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ടൂർണമെന്റ് ജനറൽ കൺവീനർ സജിൻ മുരളി ,കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ , തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി ടൂർണമെന്റിന് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top