ആലപ്പുഴ> കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവനന്തപുരം കേന്ദ്രമായുള്ള കല ട്രസ്റ്റിന്റെ അവാർഡ് ദാനവും, വിദ്യഭാസ എൻഡോവ്മെന്റ് വിതരണവും, കല കുവൈറ്റ് അംഗങ്ങൾക്കായി നിർമ്മിച്ച് നൽകുന്ന നാല് വീടുകളുടെ നിർമ്മാണോത്‌ഘാടനവും സെപ്റ്റംബർ 3 നടക്കും. ഉച്ചക്ക് ശേഷം 2ന് ആലപ്പുഴ റെയ്‌ബാൻ ആഡിറ്റോറിയത്തിൽ സമ്മേളനം സംസ്ഥാന സംസ്കാരിക ഫിഷറിസ് മന്ത്രി സജി ചെറിയാൻ ഉത്ഘാടനം ചെയ്യും .
സിപിഐ എം ജില്ലാ സെക്രട്ടറി R. നാസറിന്റെ അധ്യക്ഷനാകും. കലാട്രസ്റ്റ് ചെയർമൻ A K ബാലൻ, KSDP ചെയർമാൻ C B ചന്ദ്രബാബു, AM ആരീഫ് M P, സ്വാഗതസംഘം ചെയർമാൻ H സലാം MLA, P P ചിത്താരഞ്ജൻ MLA, പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും നോർക്ക പ്രവാസി ക്ഷേമനിധി ചെയർമാനുമായ K V അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് രാവിലെ 11 മണിമുതൽ നടക്കുന്ന കുടുംബ സംഗമത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലെത്തിയിട്ടുള്ള കല കുവൈറ്റിന്റെ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു ..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..