19 April Friday

കല കുവൈറ്റ് 'എന്റെ കൃഷി 2022–23' വിജയികളെ പ്രഖ്യാപിച്ചു. കർഷകശ്രീ പുരസ്കാരം ജയകുമാറിന്

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2023

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ 'എന്റെ കൃഷി' 2022– 23'കാര്‍ഷിക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

അബുഹലീഫ മേഖലയിൽ നിന്നുള്ള ജയകുമാർ  'കർഷകശ്രീ ' പുരസ്‌കാരവും, അബുഹലീഫ മേഖലയിൽ നിന്ന് തന്നെയുള്ള രാജൻ തോട്ടത്തല്‍ 'കർഷക പ്രതിഭ' പുരസ്‌കാരവും, അബ്ബാസിയ മേഖലയിൽ നിന്നുള്ള ബിനോ ഫിലിപ്പ് 'കർഷക മിത്ര' പുരസ്‌കാരവും നേടി.

4 മേഖലകളിൽ നിന്നായി 20  പേർക്കുള്ള പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 634  പേരാണ്‌  മത്സരത്തിൽ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ  തിരഞ്ഞെടുത്തത്.

പ്രോത്സാഹന സമ്മാനങ്ങൾക്ക് സാൽമിയ മേഖലയിൽ നിന്ന് അമ്പിളി - അപ്പു,- സാന്ദീപ് അരുൺ, രേഖ സുധീർ, ഷിന്റോ ജോർജ്ജ്, ഷൈബു കരുൺ എന്നിവരും ഫഹഹീൽ മേഖലയിൽ നിന്ന്  അലീന ശ്രീധർ, ബിനീഷ് കെ ബാബു, പൊന്നമ്മ, റിജോ ജോയ്, സുധീഷ് എന്നിവരും അബുഹലീഫ മേഖലയിൽ നിന്ന്  ജോജി ജോസ്, ഷിജോയ്, ഷൈനി തോമസ്, സുരേഷ് ബാബുവും അബ്ബാസിയ മേഖലയിൽ നിന്ന് ആൻസൻ പത്രോസ്, ജിനോ ഫിലിപ്പ്, ഖലീഫ എ എസ്സ്‌, ലിബു ടൈറ്റസ്, രഞ്ജിത്ത് സി രാമൻ, ഷഫീർ എന്നിവരും  അർഹരായി.
  
വിജയികൾക്ക് കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് , ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ ആശംസകളും,അഭിനന്ദനങ്ങളും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top