20 April Saturday

കല കുവൈറ്റ് ബാഡ്മിന്റൺ ടൂർണ്ണമെന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jun 6, 2022

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ  ടൂർണ്ണമെന്റ്  17 ന്‌  അൽ ഷബാബ് സ്പോർട്സ് ക്ലബ് (ഐ സ്‍മാഷ് ബാഡ്‌മിന്റൺ കോർട്ട്) അഹമ്മദിയിൽ   നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കലയുടെ അംഗങ്ങൾക്കായി പ്രൊ -അഡ്വാൻസ് ഡബിൾസ് , ഇന്റർമീഡിയേറ്റ് ഡബിൾസ്, ലേഡീസ് ഡബിൾസ്, ചിൽഡ്രൻസ് ഡബിൾസ്  എന്നിങ്ങനെയാണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് കൺവീനർമാർ വഴി ജൂൺ 10 ന് മുൻപായി  രജിസ്റ്റർ ചെയ്യണം.

സ്വാഗതസംഘം രൂപീകരണ യോഗം  കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ്‌ ശൈമേഷ്ന്റെ അധ്യക്ഷതയിൽ ചേർന്നു.  കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ  ടൂർണ്ണമെന്റിനെപ്പറ്റി വിശദീകരിച്ചു. ‌സ്വാഗതസംഘം ജനറൽ കൺവീനറായി സജിൻ മുരളി, വിവിധ ചുമതലക്കാരായി  സുരേഷ് കാട്ടാക്കട, ദേവദാസ്, ജയേഷ്, അനൂപ്‌, ആസഫ് അലി, അജിത്ത്, ജോതീഷ് പി ജി, ജോതീഷ് ചെറിയാൻ, ജിനു മക്കട, ഗോപികൃഷ്ണൻ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ സജി യോഗത്തെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചു. ഫഹഹീൽ മേഖല  സെക്രട്ടറി സജീവ് എബ്രഹാം സ്വാഗതം പറഞ്ഞ യോഗത്തിന് ജനറൽ കൺവീനർ സജിൻ മുരളി നന്ദി പറഞ്ഞു. കലയുടെ നാലു മേഖലയിൽ നിന്നും ഉള്ള മെമ്പർ മാരാണ് ടൂർണമെന്റിൽ പങ്കെടുക്കുക. മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്  99858528 ,50651511(ഫഹാഹീൽ ) , 65080375 (അബുഹലീഫ),90049927 (സാൽമിയ ),67759509 (അബ്ബാസിയ ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top