27 April Saturday

കൈരളി യുഎസ്‌ എ കവിത അവാർഡ് സിന്ധുനായർക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

ന്യൂയോർക് > കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരിൽനിന്നായി മികച്ച കവിതയായി  സിന്ധു നായരുടെ ‘ഇരുൾ വഴിയിലെ മിന്നാമിനുങ്ങുകൾ’  തെരഞ്ഞെടുത്തു.  വിജയിക്കുള്ള   ക്യാഷ് അവാർഡും ഫലകവും ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് സമ്മാനിച്ചു. ചടങ്ങിൽ  പുതിയ തലമുറയിലെ  മലയാളികളിൽ പ്രശസ്തി നേടിയ  മൂന്നു പേരെ ശെകരളി ടി വി  ആദരിച്ചു.   ന്യൂയോർക്കിലെ മിസ് ഇന്ത്യ വിന്നെർ  മീര മാത്യു , ന്യൂയോർക് പോലീസ് സേനയിലെ  ആദ്യ വനിതാ  മലയാളീ പോലീസ് ഡിക്ടറ്റീവ് ബിനു പിള്ളൈ അബ്‌ദു(ഫൊക്കാന നേതാവ് അപ്പു പിള്ളൈ യുടെ മകൾ ) , അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ പ്രെസിഡെന്റ് മലയാളീ  തോമസ് ജോയ് എന്നിവരെയാണ്‌ ആദരിച്ചത്‌.



കൈരളിയുടെ അമേരിക്കയിലെ ചുമതലക്കാരൻ ജോസ് കാടാപുറം , ബാബു സ്റ്റീഫൻ വാഷിംഗ്‌ടൺ , മേരി  ഫിലിപ്പ് , സജിമോൻ ആന്റണി,  നഴ്സസ് അസോസിയേഷൻ സെക്രട്ടറി ജെസ്സി ജെയിംസ്‌ ,   അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ പ്രെസിഡെന്റ്   തോമസ് ജോയി, മേരി ജോസ് ജേക്കബ് റോയ്‌,  ജെമിനി തോമസ്‌ എന്നി്വർ പങ്കെടുത്തു.

നവമാധ്യമങ്ങളും സാഹിത്യവും എന്ന് വിഷയത്തിൽ ഈമലയാളീ എക്സി. എഡിറ്റർ ജോർജ് ജോസഫ് പ്രഭാഷണം നടത്തി . മനോഹർ തോമസ് മോഡറേറ്ററായി  തുടർന്ന്  തഹ്സിൻ  മുഹമ്മദിന്റെ മനോഹരമായ ഗാനങ്ങൾ   ജേക്കബ് റോയ് ,വാഷിങ്ടണിൽ നിന്നെത്തിയ ബാബു സ്റ്റീഫൻ ,  ലാന ട്രെഷറർ  കെ കെ ജോൺസണ് ,ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി , മേരി ഫിലിപ്പ് , നിർമല ,ജെസ്സി ജെയിംസ് , ഷൈല പോൾ , ജോസ് ചെരിപുറം ,എന്നിവർ സംസാരിച്ചു.  മീരമാത്യു ,ബിനു പിള്ളൈ , അറ്റോർണി മേരി ജോസ് എന്നിവർ നന്ദി പറഞ്ഞു, മുട്ട ത്തു വർക്കിയുടെ മരുമകൾ മേരി മാത്യു മുട്ടത്തു ,കവി രാജു തോമസ് ,നിഷ ജൂഡ് , ഡോക്ടർ സെലിൻ , റോബിൻ , മോൻസി കൊടുമൺ ,അബി കേരള സെന്റർ , ശോശാമ്മ ആൻഡ്രൂസ് , റഫീക് തറയിൽ, ജെയിംസ് ,ഫിലിപ്പ് മഠം  എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top