25 April Thursday

കൈരളി യുകെ കാർഷികമേളയും കുടുംബകൂട്ടായ്‌മയും ശനിയാഴ്‌ച പോർട്‌സ്‌‌മൗത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

ലണ്ടൻ> പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെ യുടെ പോർട്‌സ്‌മൗത്ത് ആൻഡ് സൗത്താംപ്‌ടൺ യൂണിറ്റ്  കാർഷികമേളയും കുടുംബകൂട്ടായ്‌മയും സംഘടിപ്പിക്കുന്നു. ജൂൺ 18 ശനിയാഴ്‌ച പോർട്‌സ്‌മൗത്തിലെ സെന്റ് കോൾമാൻസ് അവന്യൂവിലാണ് മേള ഒരുക്കിയിരിക്കുന്നത്. ആദ്യമായായിരിക്കും യുകെ യിലെ ഒരു മലയാളി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിപുലമായ കാർഷികമേള സംഘടിപ്പിക്കപ്പെടുന്നത്. നാടനും അല്ലാത്തതുമായ വിവിധതരം കാർഷികോത്പന്നങ്ങൾ മേളയിൽ  അണിനിരത്തുമെന്ന് സംഘാടകർ അറിയിച്ചു.

കാർഷികമേളയോടനുബന്ധിച്ചുള്ള യോഗം കൈരളി യു.കെ. ദേശീയ അധ്യക്ഷ പ്രിയ രാജൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളും "ട്രയോസ് മ്യൂസിക്‌സ്" അവതരിപ്പിക്കുന്ന ഗാനമേളയും കാർഷികമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളീയശൈലിയുള്ള ഭക്ഷണവും മേളയുടെ ഭാഗമായി നൽകുന്നതാണ്.

കൃഷിയെയും കാർഷികോല്പന്നങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കാർഷികമേള സംഘടിപ്പിക്കുന്നത്. മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന മലയാളികൾക്കുവേണ്ടി കൈരളി യുകെ ഒരുക്കുന്ന സ്നേഹോപഹാരമാണ് ഈ ഉദ്യമം എന്നും മേളയിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായും  കൈരളി യു കെ യുടെ പോർട്‌സ്‌‌‌‌‌‌മൗത് ആൻഡ് സൗത്താംപ്‌ടൺ യൂണിറ്റിലെ പ്രവർത്തകർ  അറിയിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top