28 March Thursday

കൈരളി യുകെ നഴ്സസ്‌ ഡേ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

ലണ്ടൻ> നഴ്സിംഗ് ദിനത്തോടനുബന്ധിച്ച്‌  യുകെയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ ആഭിമുഖ്യത്തിൽ വിവിധ അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന്‌ നടത്തിയ പരിപാടി ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. കൈരളി യുകെ പ്രസിഡന്റ് പ്രിയ രാജൻ അധ്യക്ഷയായി. കൈരളി യു കെ സെക്രട്ടറി  കുര്യൻ ജേക്കബ് സ്വാഗതം പറഞ്ഞു.

ചടങ്ങിൽ നഴ്സിംഗ് മേഖലയിലെ സംഭാവനയ്ക്ക് യുകെയിലെ സി എൻ ഓയുടെ സിൽവർ അവാർഡ്  ലഭിച്ച ആശാ മാത്യുവിനെ മന്ത്രി ആദരിച്ചു.

 തുടർന്ന്‌ നടന്ന ചർച്ചയിൽ നഴ്സിംഗ് മേഖലയിലെ പ്രഗത്ഭർ പങ്കെടുത്തു. ബിജോയ്‌ സെബാസ്റ്റ്യൻ മോഡറേറ്റർ ആയ ചർച്ചയിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നിന്നും ഡോ. അനില നായർ, സാജൻ സത്യൻ, സിജി സലിംകുട്ടി എന്നിവർ നേതൃത്ത്വം നൽകി.

യു. കെയിലേക്ക് വരാനും വന്ന ശേഷം നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാനും ശേഷമുള്ള തൊഴിൽ വളർച്ചയ്ക്കും വേണ്ട നിർദേശങ്ങൾ ചർച്ച മുന്നോട്ടുവെച്ചു. ചടങ്ങിൽ  കൈരളി യുകെയുടെ ഭാഗമായ ഒരു നഴ്സസ് ഗ്രൂപ്പ്‌ രൂപീകരിച്ചു.  ഹണി ഏബ്രഹാം നന്ദിപറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top