06 July Sunday

കൈരളി യുകെ മലയാളി ഷെഫ്‌ പാചക മത്സരം 13ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ലണ്ടൻ> പുരോഗമന സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ ആഭിമുഖ്യത്തിൽ യുകെയിൽ ആദ്യമായി മലയാളികൾക്കായി പാചക മത്സരം സംഘടിപ്പിക്കുന്നു. പ്രവാസികളുടെ രുചികൂട്ടുകളെ മാറ്റുരയ്ക്കുന്ന മലയാളി ഷെഫ്‌ 2022 മത്സരം ആഗസ്‌ത്‌ 13 ശനിയാഴ്‌ച മാഞ്ചസ്റ്ററിലെ ട്രാഫോർഡ്‌ ഹാൾ ഹോട്ടലിൽ നടക്കും.

മുഖ്യ അതിഥിയായിയായ പ്രമുഖ പാചക വിദഗ്ദ്ധ ഡോ. ലക്ഷ്മി നായർക്കൊപ്പം ഷെഫ്‌ ജോമോൻ കുര്യാക്കോസ്‌ (മുൻ മാസ്റ്റർ ഷെഫ്‌ മത്സരാർത്ഥി, ലലിത്‌ ലണ്ടൻ), ഷെഫ്‌ ബിനോജ്‌ ജോൺ (ഫുഡ്‌ വ്ലോഗർ, വഞ്ചിനാട്‌ കിച്ചൻ) എന്നിവർ വിജയികളെ തെരഞ്ഞെടുക്കും. യുകെയുടെ പലഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ ടീമുകൾ ഫൈനൽ മത്സരത്തിൽ അണിനിരക്കും. ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപാകെ നടത്തപ്പെടുന്ന മത്സര വിജയികൾക്ക്‌ പാരിതോഷികങ്ങളും കാഷ്‌ പ്രൈസും ലഭിക്കും.

ഫൈനൽ മത്സരത്തിലെ ടീമുകൾ:

ലണ്ടൻ ഹീത്രു - ഡോ സുജ വിനോദ്‌, ദിവ്യ ക്ലെമന്റ്‌
മാഞ്ചസ്റ്റർ - രെമ്യ അരുൺ, ആനി ഷാജി
ഒക്സ്ഫോർഡ്‌ - സിനോജ്‌ കെ ഗോപാലൻ, പ്രമോദ്‌ കുമരകം
സ്റ്റോക്ക്‌ ഓൺ ട്രെൻഡ്‌ - ജോൺസൻ ദേവസ്യ, ബാബു തോട്ടപ്പള്ളിൽ
വാറ്റ്‌ഫോർഡ്‌ - അജിത്ത്‌ വിഷ്ണു, റിനേഷ്‌ ഉണ്ണികൃഷ്ണൻ

യുകെയിലെ പാചക പ്രേമികൾ വളരെ ആവേശത്തോടെയാണു മലയാളി ഷെഫ്‌ 2022നെ വരവേറ്റതെന്നും, വരും വർഷങ്ങളിൽ കൂടുതൽ പങ്കാളിത്തത്തോടെ മത്സരം നടത്താനാകും എന്നും സംഘാടകരായ കൈരളി യുകെ പ്രത്യാശ പ്രകടിപ്പിച്ചു. ഈ മത്സരം എല്ലാ വിധത്തിലും വിജയമാക്കിയ യുകെ മലയാളികൾക്ക്‌ പ്രത്യേക നന്ദിയും കൈരളി ദേശീയ കമ്മറ്റി അറിയിച്ചു. ഫൈനൽ മത്സരത്തിന്റെ വിശദാംശങ്ങളും വാർത്തകളും കൈരളി ഫേസ്ബുക്ക്‌ പേജിൽ ലഭ്യമാണ്. (https://www.facebook.com/KairaliUK/)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top