28 March Thursday

"കനിവിന്റെ പുതുവർഷം കൈരളിയോടൊപ്പം"; ബർമിങ്ങാം യൂണിറ്റിൽ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023

റെഡിച്ച്> കൈരളി യുകെ ബർമിങ്ങാം യൂണിറ്റ്‌ ക്രിസ്‌തുമസ്-പുതുവത്സരാഘോഷം ജനുവരി 15ന് റെഡിച്ചിൽ സംഘടിപ്പിച്ചു. കൈരളി യുകെ ബർമിങ്ങാമിൽ ആദ്യമായി സംഘടിപ്പിക്കുന്ന ക്രിസ്‌മസ്–പുതുവത്സരാഘോഷത്തിൽ പുതു തലമുറയുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി.

ബർമിങ്ങാം യൂണിറ്റ് പ്രസിഡന്റ് ടിന്റസ് ദാസ് നിലവിളക്കു കൊളുത്തി ഉദ്‌‌ഘാടനം ചെയ്‌ത്‌ എല്ലാവരെയും സ്വാഗതം ചെയ്‌തു. ഈ വർഷത്തെ പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി അസീം അബു അവതരിപ്പിച്ചു. ചെറിയ കാലയളവിനുള്ളിൽ ബർമിങ്ങാമിൽ സിറ്റി ക്ലീനിങ്, ഡികെഎംഎസുമായി ചേർന്ന് സ്റ്റെം സെൽ ഡോണർ ക്യാമ്പയിനുകൾ, മറ്റു സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ ഏറ്റെടുത്തു വിജയകരമായി നടത്താൻ സഹായിച്ച എല്ലാ യൂണിറ്റ് അംഗങ്ങൾക്കും നന്ദി പറഞ്ഞു.

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. യൂണിറ്റ് ട്രഷറർ മാത്യുവും നാഷനൽ കമ്മിറ്റി അംഗം അഞ്ജനയും അവതാരകരായിരുന്നു.റെഡിച്ചിൽ നിന്നുള്ള ബോബി ആൻഡ്‌ ടീം അവതരിപ്പിച്ച കരോൾ ഗാനമേള സദസ്സിനു ഗൃഹാതുരത ഉണർത്തി. തുടർന്ന് സ്വാദിഷ്‌ട‌മായ ക്രിസ്‌മ‌സ് വിരുന്നും നടന്നു.

കൈരളി യുകെ ദേശീയതലത്തിൽ നടത്തിവരുന്ന ‘വിശപ്പുരഹിത ക്രിസ്‌തുമസ്’ എന്ന ചലഞ്ചിന്റെ  ഭാഗമായി ബ്രോംസ്ഗ്രോവിലുള്ള ന്യൂസ്റ്റാർട് എന്ന ഫുഡ്ബാങ്കിലേക് നിരവധി ആഹാര സാധനങ്ങൾ ശേഖരിക്കാൻ സാധിച്ചു. യൂണിവേഴ്സിറ്റി ഓഫ് ബർമിങ്ങാമിലെ പ്രഫസർ തോമസ് സെബാസ്റ്റ്യൻ, നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ യുകെയിലെ സഹജീവികളോടുള്ള കൈരളി യുകെയുടെ കാരുണ്യപരമായ മാതൃക പ്രവർത്തനങ്ങളെ പ്രശംസിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷാഹിന നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top