18 April Thursday

നോർത്ത് അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകള്‍ക്കായുള്ള കൈരളി ടി വി ഷോർട് ഫിലിം മത്സരം മെയ് 6 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday May 5, 2023

ന്യൂയോര്‍ക്ക് > നോര്‍ത്ത് അമേരിക്കയിലെ മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടി വി സംഘടിപ്പിക്കുന്ന ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ മെയ് 6ന് ആരംഭിക്കും. പൂർണമായും വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച  മലയാളം  ഷോർട് ഫിലിമുകൾക്കാണ് ഈ മേളയിൽ അവസരമുള്ളത്. ശനിയാഴ്ച ആരംഭിക്കുന്ന മത്സരത്തിന്റെ ആദ്യ എപ്പിസോഡില്‍ വിസ്കോൺസിൽ നിന്നുള്ള രമേശ് കുമാറിന്റെ   മഴ വരും നേരത്ത്‌, വാങ്ക്വിഷ്‌ഡ്‌ എന്ന രണ്ടു ഷോർട്ഫിലിമുകൾ പ്രദര്‍ശിപ്പിക്കും. കൈരളി ടിവിയിലും കൈരളി ന്യൂസ് ചാനലിലും വി ചാനലിലും കൈരളി അറേബ്യയിലും ഷോർട് ഫിലിം ഫെസ്റ്റിവൽ പ്രക്ഷേപണം ചെയ്യും.

ഫെസ്റ്റിവലിന്റെ എന്‍ട്രി സമര്‍പ്പണം പൂര്‍ത്തിയായപ്പോൾ  35 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. വടക്കേ അമേരിക്കയിലുള്ള മലയാളി ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണയ്‌ക്കുന്നതിനും വേണ്ടി കൈരളി ടി വി യുഎസ്എ ആണ് ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 5 മിനിറ്റ് മുതല്‍ 25 മിനിറ്റ് വരെ  ദൈര്‍ഘ്യമുള്ള പൂർണമായും നോര്‍ത്ത് അമേരിക്കയില്‍ ചിത്രീകരിച്ച മലയാളം ഷോര്‍ട് ഫിലിമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. സിനിമ സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്താണ് ജൂറി ചെയര്‍മാന്‍. സാഹിത്യകാരിയും അസിസ്റ്റന്റ് പ്രൊഫസറുമായ ദീപ നിശാന്ത്, കൈരളി ന്യൂസ് ഡയറക്ടറും കവിയുമായ ഡോക്‌ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

ആദ്യ എപ്പിസോഡ് മുതൽ ചിത്രത്തിന്റെ സംവിധായകരെയും അണിയറ പ്രവര്‍ത്തകരെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിന് ശേഷമാകും ഷോര്‍ട് ഫിലിം സംപ്രേക്ഷണം ചെയ്യുക. പ്രേക്ഷകരുടെ കൂടി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് ജൂറി പാനല്‍ അന്തിമ ഫലം പ്രഖ്യാപിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: kairalytvny@gmail.com, ജോസ് കാടാപുറം: 9149549586, ജോസഫ് പ്ലാക്കാട്ട്: 972 839 9080, സുബി തോമസ് 747 888 7603.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top