സലാല> കൈരളി സലാല 35-ാം വാർഷികാഘോഷസമാപനം ഒക്ടോബർ ആറിന് അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി എം ബി രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒമാൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ, അൽ ബഹജ മേധാവി, അൽ ഇത്തിഹാദ് സ്റ്റേഡിയം ഹെഡ് എന്നിവരും പരിപാടിയിൽ പങ്കെടുക്കും. മാപ്പിളപ്പാട്ടിൻ്റെ വാനമ്പാടി രഹന, ഫ്ലവേർസ് ടോപ്പ് സിംഗർ റണ്ണർ അപ്പ് തേജസ്, സലാലയിലെ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടാകുമെന്നും സംഘടകർ അറിയിച്ചു.
വാർഷികാഘോഷത്തിൻ്റെ വിജയത്തിനായി കൈരളിയുടെ വിവിധ യൂനിറ്റുകൾ മൈലാഞ്ചി മത്സരം, പായസ മത്സരം, ചിത്ര രചന മത്സരം, കരോക്കെ മത്സരം, ബാഡ്മിൻ്റൺ മത്സരം, കമ്പവലി മത്സരം, പൂക്കള മത്സരം, മലയാള മങ്ക, കുട്ടികളുടെ ഫാഷൻ ഷോ, മെഡിക്കൽ ക്യാമ്പ്, മെഡിക്കൽ ക്ലാസുകൾ എന്നിവയാണ് കഴിഞ്ഞ രണ്ട് മാസമായി സംഘടപിച്ചത്.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അംബുജാക്ഷൻ, രക്ഷാധികാരി എ കെ പവിത്രൻ, ജനറൽ കൺവീനർ സിജോയ് പേരാവൂർ, സാമ്പത്തിക വിഭാഗം കൺവീനർ കെ എ റഹീം, പ്രോഗ്രാം കൺവീനർ മൻസൂർ പട്ടാമ്പി എന്നിവർപങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..