ഒമാൻ > കൈരളി സലാലയുടെ 35-ാം വാർഷികാഘോഷം ഒക്ടോബർ 6ന് അൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്നു. കൈരളിയുടെ ലോഗോ വ്യാപാരിയും അബു തഹനൂൻ എംഡിയുമായ ഒ അബ്ദുൾ ഗഫൂർ കൈരളി ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
ഇന്ത്യൻ എംബസി കൗൺസിലർ ഏജന്റ് ഡോ. സനാതനൻ, ഇന്ത്യൻ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് ഡോ. അബൂബക്കർ സിദ്ദിഖ്, സ്വാഗതം സംഘം ചെയർമാൻ അംബുജാക്ഷൻ, സ്വാഗതസംഘം രക്ഷാധികാരി എ കെ പവിത്രൻ, സലാലയിലെ വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൈരളി പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ്റെ അധ്യക്ഷതയിൽ ചേർന്ന് ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ സിജോയ് പേരാവൂർ സ്വാഗതവും വനിത വിഭാഗം സെക്രട്ടറി ഷീബ സുമേഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..