ഒമാൻ> കൈരളി കസബിന്റെ ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സെവൻസ് ഫുട്‍ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 25, 26 തീയതികളിൽ കസബ് സ്പോർട്സ് കോംപ്ലക്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം എന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നിഷാദ് ജെസർ മുസണ്ഡം, കൺവീനർ ഷറഫലി, കൈരളി കസബ് ഭാരവാകികൾ ആയ എം ബി വേണുക്കുട്ടൻ ,ജാഫർ മാവൂർ ,ബഷീർ തിരൂർ , പ്രകാശ് ബുക്ക, രവി നാദാപുരം എന്നിവർ അറിയിച്ചു.
കസബിലെ എട്ടോളം പ്രമുഖരായ ടീമുകൾ മത്സരത്തിൽ അണി നിരക്കും. പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികളുടെ സൗഹൃദ മത്സരവും സംഘടിപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..