28 March Thursday

സാംസ്‌കാരിക പ്രവർത്തകന്‍ കൊച്ചു കൃഷ്‌ണന്റെ നിര്യാണത്തിൽ കൈരളി ഫുജൈറ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

ഫുജൈറ > യുഎഇയിലെ അറിയപ്പെടുന്ന സാമൂഹിക- സാംസ്‌കാരിക പ്രവർത്തകനും കേരള പ്രവാസി ക്ഷേമ ബോർഡ് മുൻ അംഗവും ലോക കേരള സഭാംഗവും ആയിരുന്ന ആർ കൊച്ചു കൃഷ്‌ണന്റെ നിര്യാണത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പെടുത്തി. കൈരളി ഫുജൈറ ഓഫിസിൽ ചേർന്ന അനുശോചന യോഗത്തിൽ കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ലെനിൻ ജി കുഴിവേലി അധ്യക്ഷത വഹിച്ചു.

കൈരളി ഫുജൈറയുടെ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കാണ് കൊച്ചുകൃഷ്‌ണൻ വഹിച്ചതെന്ന് ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ അനുസ്‌മരിച്ചു. കൈരളി സഹ രക്ഷാധികാരി സുജിത്ത് വി പി, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി, ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി, കൈരളി മുൻ ഭാരവാഹികളായ അഷറഫ് പിലാക്കൽ, വി എസ് സുഭാഷ് എന്നിവരും അനുശോചനം അറിയിച്ച് സംസാരിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top