26 April Friday

കൈരളി ഫുജൈറ നായനാർ അനുസ്മരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ഫുജൈറ > കേരള മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ കെ നായനാരുടെ പത്തൊൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ നായനാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്‌മരണ പ്രഭാഷണം കേരള പ്രവാസി സംഘം പ്രസിഡൻ്റ് അഡ്വ. ഗഫൂർ പി ലില്ലീസ് നിർവ്വഹിച്ചു.

പ്രവാസികാര്യ വകുപ്പ്, പ്രവാസി ക്ഷേമപദ്ധതികൾ എന്നിവയ്‌ക്ക്  തുടക്കം കുറിച്ച് രാജ്യത്തിന് തന്നെ മാതൃകയായ നായനാരുടെ ഭരണ കാലത്താണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ടെക്നോപാർക്ക്, സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, ജനകീയാസൂത്രണം തുടങ്ങിയ പദ്ധതികൾ ആരംഭിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നായനാരുടെ ഭരണകാലത്ത് ആരംഭിച്ച ഒട്ടേറെ ക്ഷേമപെൻഷനുകൾ സാധാരണ ജനങ്ങളോടുള്ള നായനാർ സർക്കാരിൻ്റെ കരുതലാണ് പ്രതിഫലിപ്പിക്കുന്നത്. മതനിരപേക്ഷതയ്‌ക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ച നായനാരെപ്പോലുള്ളവരുടെ ഓർമ്മകൾ ജനാധിപത്യ- മതേതരത്വ മൂല്യങ്ങൾക്ക് ശക്തി പകരുന്നതിന്  സഹായകരമാണന്നും ഗഫൂർ പറഞ്ഞു.

കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ലെനിൻ ജി കുഴിവേലിൽ  അധ്യക്ഷനായിരുന്ന യോഗത്തിനു സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി സ്വാഗതവും സെൻട്രൽ കമ്മറ്റി ട്രഷറർ സുധീർ തെക്കേക്കര കൃതജ്ഞതയും രേഖപ്പെടുത്തി. സെൻട്രൽ ആക്‌ടിങ് സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ സഹ രക്ഷാധികാരി സുജിത്ത് വി പി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഗഫൂർ പി ലില്ലിസിനെ യോഗത്തിൽ വച്ച് കൈരളി അനുമോദിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top