ഫുജൈറ> ഭൂകമ്പം വിനാശം വിതച്ച തുർക്കി ,സിറിയ രാജ്യങ്ങളിലെ ഭൂകമ്പ ദുരിതബാധിർക്ക് സഹായഹസ്തവുമായി കൈരളി കൾച്ചറൽ അസോസിയേഷൻ ,ഫുജൈറ. കൈരളി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽബ ,ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നി യൂണിറ്റുകൾ ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യസാധനങ്ങളുമടക്കമുള്ള ആവശ്യവസ്തുക്കൾ ഭാരവാഹികൾ കൈരളി ഫുജൈറ ഓഫിസിൽ വച്ച് റെഡ്ക്രസൻ്റിന് കൈമാറി.
കൈരളി നടത്തിയ ഭൂകമ്പദുരിതാശ്വസ പ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി പറഞ്ഞു. റെഡ്ക്രസൻ്റ് അധികാരികളായ അബ്ദുള്ളാ സഈദ് ളന്‍ഹാനി,നാസര്‍ അലി ഉബൈദ് കൂടാതെ കൈരളി സഹ രക്ഷാധികാരി സുജിത്ത്. വി.പി., സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ.ജി. കുഴിവേലി,ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി , ഹരിഹരൻ ,അഷറഫ് പിലാക്കൽ, സുരേഷ് ബാബു, ഉമ്മർ ചോലയ്ക്കൽ, പ്രമോദ്, മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..