19 December Friday

കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ഖോർഫാഖാൻ യൂണിറ്റ് ഈദ് - ഓണാഘോഷം വെള്ളിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ഫുജൈറ> കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ഖോർഫാഖാൻ യൂണിറ്റിന്റെ ''ഈദ്- ഓണാഘോഷം 2023 "  വെള്ളിയാഴ്ച്ച ഖോർഫാഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ വെച്ച് നടക്കും. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ സാംസ്‌കാരികസമ്മേളനം, ഘോഷയാത്ര , തിരുവാതിര ,ഒപ്പന ,നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്.

ലോക കേരള സഭാoഗം സൈമൻ സാമുവേൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഖോർഫക്കാൻ പ്രസിഡന്റ് മുരളിധരൻ, കൈരളി സഹ രക്ഷാധികാരി കെ പി സുകുമാരൻ, സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ ജി കുഴിവേലി, ആക്ടിംഗ് സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. മാധ്യമ പ്രവർത്തക അനൂജ ഹസീബ് മുഖ്യ അവതാരിക ആയിരിക്കും. ഈദ്-ഓണാഘോഷ പ്രോഗ്രാം വിജയകരമായി നടത്തുവാനാവിശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തികരിച്ചതായി കൈരളി ഖോർഫക്കാൻ യൂണിറ്റ് സെക്രട്ടറി സുനിൽ, സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻറ്  ബൈജു രാഘവൻ, സെൻട്രൽ കമ്മറ്റി അംഗങ്ങളായ സതീശ് കുമാർ ,ഗോപിക, യൂണിറ്റ് ട്രഷറർ ജിജു ഐസക്ക് എന്നിവർ അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top