25 April Thursday

കെ എം മാണി സ്മൃതി സംഗമം ആസ്ട്രേലിയായിൽ നടത്തി

എബി പൊയ്ക്കാട്ടിൽUpdated: Friday May 12, 2023

മെൽബൺ> കേരളകോൺഗ്രസ്സ് എം നേതാവും മുൻ മന്ത്രിയുമായിരുന്ന കെ എം മാണിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ്സ് എം ആസ്ട്രേലിയ ഓൺലൈൻ  സ്മൃതി സംഗമം നടത്തി. മാണിസാർ മരിച്ചിട്ട് നാലുവർഷമായെങ്കിലും ജന ഹൃദയങ്ങളിൽ മാണിസാറിനെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രസക്തി ഏറി വരികയാണെന്നും  കർഷക രാഷ്ട്രീയത്തെ ജാതിമത രാഷട്രീയ ഭേദമില്ലാതെ പൊതുതാൽപര്യമായി സമൂഹത്തിൽ രൂപപ്പെടുത്തിയ നേതാവായിരുന്നു മാണിസറെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ മാണി എം പി പറഞ്ഞു.

കേരള ചരിത്രത്തിൽ പതിമൂന്നു തവണ ബജറ്റ് അവതരിപ്പിച്ച മാണി സാറിന്റെ ദീർഘവീക്ഷണം കാലാതീതമാണെന്നും അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയ ശാസ്ത്രം വരും കാലത്ത് വെളിച്ചമേകുമെന്നും മുഖ്യാധിതിയായിയെത്തിയ തോമസ് ചാഴികാടൻ എം പി പറഞ്ഞു. മാണി സാറിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് എല്ലാവർഷവും  ആസ്ട്രലിയായുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും അനുഭാവികളും "രക്തദാനം മഹാദാനം" എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ട് രക്തദാനം നടത്താറുണ്ടെന്നും  , ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ജിജോ ഫിലിപ്പ്, ഷാജു ജോൺ, ജിൻസ് ജയിംസ്, സുമേഷ് ജോസ്, തോമസ് ആൻഡ്രൂ, അലൻ ജോസഫ്,ജിനോ ജോസ്,ജോൺ സൈമൺ,അ ജേഷ് ചെറിയാൻ, എബി തെരുവത്ത് എന്നിവരുടെ നേതൃത്വത്തിൽ ഈ വർഷവും അതിന് തുടക്കം കുറിച്ചുവെന്ന്  നാഷണൽ പ്രസിഡൻ്റ് ജി ജോ ഫിലിപ്പ് കുഴികുളം പറഞ്ഞു. യോഗത്തിൽ സിജോ ഈത്തനാംകുഴി സ്വാഗതവും ജോമോൻ മാമലശേരി കൃതജ്‌ഞതയും പറഞ്ഞു. പാർട്ടിയുടെ കേരള സ്റ്റേറ്റ് കമ്മറ്റിയംഗം പ്രദീപ് വലിയപറമ്പിൽ, സെബാസ്‌റ്റ്യൻ ജേക്കബ്ബ്,ജിൻസ് ജയിംസ്, കെന്നടി പട്ടു മാക്കിൽ, ഷാജു ജോൺ,  റ്റോമി സ്കറിയ, സിബിച്ചൻ ജോസഫ്, റോബിൻ ജോസ്, ബൈജു സൈമൺ എന്നിവർ സംസാരിച്ചു.

ജോസി സ്റ്റീഫൻ, ഡേവിസ് ചക്കൻ കളം, ഐബി ഇഗ്‌നേഷ്യസ്, ബിജു പള്ളിയ്ക്കൽ, ജോൺ സൈമൺ, ഹാജു തോമസ്, ജോഷി കുഴിക്കാട്ടിൽ, ജിനോ ജോസ്, ജിബിൻ ജോസഫ്, ഷെറിൻ കുരുവിള, ജോയിസ്,നവിൻ, ജിബി  മുതലായവർ പരിപാടിയ്ക്കു നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top