20 April Saturday

തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി ഇൻഷുറൻസ് പദ്ധതിയുമായി യുഎഇ

കെഎൽ ഗോപിUpdated: Tuesday May 10, 2022

ദുബായ്> തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി പുതിയ ഇൻഷുറൻസ് പദ്ധതി യുഎഇ പ്രഖ്യാപിച്ചു. പെട്ടെന്നുള്ള തൊഴിൽ നഷ്ടത്തിന് ഇരയാവുന്നവർക്ക് നിശ്ചിത കാലത്തേക്ക് സഹായം നൽകുന്ന പദ്ധതിയാണ് ഇത്. ക്യാബിനറ്റ് യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്.

ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്ന തൊഴിലാളിക്ക് ജോലി നഷ്ടമായാൽ പുതിയതൊന്ന് കണ്ടെത്തുന്നതു വരെയുള്ള നിശ്ചിത കാലത്തേക്കാണ് ആശ്വാസമായി പണം ലഭിക്കുക . മികച്ച തൊഴിലാളികളെ യുഎഇയിലേക്ക് ആകർഷിക്കുന്നതിനും, തൊഴിൽ വിപണിയുടെ മത്സരശേഷി വർധിപ്പിക്കുന്നതിനും, തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനുമാണ്  തീരുമാനം കൊണ്ട് ദുബായ് ഭരണാധികാരികൾ ലക്ഷ്യമിടുന്നത്.

അതേസമയം സ്വദേശിവൽക്കരണം ശക്തിപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചു. 50 ജോലിക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങളിൽ വർഷത്തിൽ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം.  വർഷത്തിൽ 12000 ത്തോളം ജോലി സാധ്യതകളാണ് ഇങ്ങനെ സ്വദേശി പൗരന്മാർക്ക് ലഭിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top