03 December Sunday

ജിദ്ദ നവോദയ ഷാറാ തൗബ യൂണിറ്റ് സമ്മേളനം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ജിദ്ദ നവോദയ ഷാറാ തൗബ യൂണിറ്റ് സമ്മേളനം മുനീർ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ> ജിദ്ദ നവോദയ  ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ ഷാറാ തൗബ യൂണിറ്റ് സമ്മേളനം കോടിയേരി ബാലകൃഷ്ണൻ  നഗറിൽ    ഏരിയ സെക്രട്ടറി മുനീർ പാണ്ടിക്കാട്  ഉദ്ഘാടനം ചെയ്തു. ബേബി പാലമറ്റം അധ്യക്ഷത  വഹിച്ചു. ഇന്ത്യാ രാജ്യത്തിന്റെ പേര് പോലും മാറ്റും വിധമുള്ള സംഘ പരിവാർ ഭരണഘടന വിരുദ്ധ നിലപാടിനെതിരെ സ്റ്റിജി ലൂക്കോസ് പ്രമേയം അവതരിപ്പിച്ചു.

യൂണിറ്റ് സെക്രട്ടറി  സെബാസ്റ്റ്യൻ ചാക്കപ്പൻ   യൂണിറ്റ്  റിപ്പോർട്ടും, ഏരിയ പ്രസിഡന്റ്  ജിജോ അങ്കമാലി  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സജ്‌ന ഷിന്റോ, മെഹബൂബ് പെരടിക്കൽ എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം യൂസഫ് മേലാറ്റൂർ  പതിമൂന്ന് അംഗ എക്സികുട്ടീവ് കമ്മിറ്റി പാനൽ  അവതരിപ്പിച്ചു.  

സെബാസ്റ്റിയൻ ചാക്കപ്പനെ സെക്രട്ടറിയായും സാന്റി മാത്യുവിനെ  പ്രസിഡന്റായും സമ്മേളനം തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി- ബൈജു മത്തായി, സുനിൽ വർക്കി. വൈസ് പ്രസിഡന്റ്- സുശീല ജോസഫ് , സലിം മാജിദ്. ട്രഷറർ- ഷിന്റോ ജോർജ്.  ഏരിയ രക്ഷാധികാരി അനസ് ബാവ, ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ , കുടുംബവേദി കൺവീനർ ജോസഫ് വർഗീസ് ,യുവജന വേദി കൺവീനർ വിവേക് പഞ്ചമൻ, കുടുംബവേദി വനിത ജോയിന്റ് കൺവീനർ അജിഷ സാന്റി , നിസാമുദ്ധീൻ ,  ബാബു മഹാവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാന്റി മാത്യൂ സ്വാഗതവും  ബൈജു മത്തായി നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top