ജിദ്ദ > ജിദ്ദ നവോദയയുടെ 30-ാം കേന്ദ്ര സമ്മേളനത്തിൻ്റെ ഭാഗമായി സഫ ഏരിയ കമ്മിറ്റിക്ക് കീഴിലെ ഖുലൈസ് യൂണിറ്റ് സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. അൻസിഫ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ലാലു വേങ്ങൂർ ഉദ്ഘാടനം ചെയ്തു. ഉനൈസ് മോങ്ങം, ഹംസ വലിയപറമ്പിൽ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി റഫീഖ് കൂറ്റനാട് പ്രവർത്തന റിപ്പോർട്ടും റാസിക്ക് തവനൂർ ' സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻ്റ് ജലീൽ 17 അംഗ പുതിയ കമ്മിറ്റി പാനൽ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡൻ്റ്- അൻസിഫ്, വൈസ് പ്രസിഡന്റ് - സമദ് പട്ടാമ്പി, ഉനൈസ് മോങ്ങം, സെക്രട്ടറി - റഫീഖ് കൂറ്റനാട്, ജോയിന്റ് സെക്രട്ടറി - മുസ്തഫ ഉള്ളന്നൂർ, ലത്തീഫ് അരയാലൻ, ട്രഷറർ - ഷഹീർ കൊല്ലം, ജീവകാരുണ്യ കൺവീനർ - ഹംസ വലിയപറമ്പിൽ.
ഏരിയ രക്ഷാധികാരി ജൂനൈസ്, കേന്ദ്ര കമ്മിറ്റി അംഗം മുജീബ്,ഏരിയ ജീവകാരുണ്യ കൺവീനർ ബഹാവുദ്ദീൻ, ഏരിയ കമ്മിറ്റി അംഗം അനീത് എബ്രഹാം, ഷഹീർ, റഫീഖ് കൂറ്റനാട് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..