16 December Tuesday

ജിദ്ദ നവോദയ: ഖാലിദ് ബിന്‍ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴില്‍ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2023

റഷീദ് പാണ്ടിക്കാട് പ്രസിഡന്റ്, നിസാമുദ്ധീന്‍ കൊല്ലം സെക്രട്ടറി

ജിദ്ദ> ജിദ്ദ നവോദയ 30-ാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഖാലിദ് ബിന്‍ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലും യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി.ഏരിയക്ക് കീഴിലെ ഫലസ്തീന്‍ യൂണിറ്റ് സമ്മേളനം അമ്പാടി നഗറില്‍ ഏരിയ രക്ഷാധികാരി അനസ് ബാവ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് നിസാമുദ്ധീന്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഫൈസല്‍ കൊക്കാടന്‍ യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി മുനീര്‍ പാണ്ടിക്കാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജസ്മില്‍ ബാബു അനുശോചന പ്രമേയവും ,ഷബീസ് ഈരാറ്റുപേട്ട രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏകസിവില്‍ കോഡിനെതിരായും, ശാസ്ത്ര വിരുദ്ധതയും, വര്‍ഗ്ഗീയവിഷം ഒളിച്ചു കടത്തിയുമുള്ള പെതുവിദ്യഭ്യാസ രംഗത്തെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുമുള്ള പ്രമേയങ്ങള്‍ ഷാഹുല്‍ കോഴിക്കോടും, സിനി റസാഖും  അവതരിപ്പിച്ചു.


 ചരിത്രം കുറിച്ച് മൂന്ന് വനിതകളെ കൂടി ഉള്‍പ്പെടുത്തി 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി പാനല്‍ ഏരിയ പ്രസിഡന്റ്‌റ് ജിജോ അങ്കമാലി അവതരിപ്പിച്ചു.  


റഷീദ് പാണ്ടിക്കാട് -പ്രസിഡന്റ്
സാബിറ റസാഖ്, ഷബീസ് ഈരാറ്റുപേട്ട വൈസ് പ്രസിഡന്റുമാര്‍.

നിസാമുദ്ധീന്‍ കൊല്ലം സെക്രട്ടറി,
ഉബൈദ് മഞ്ചേരി, സമീര്‍ തയ്യില്‍ ജോ: സെക്രട്ടറിമാര്‍
 
ജസ്മില്‍ ബാബു ട്രഷറര്‍ എന്നിവരെ സമ്മേളനം തിരഞ്ഞടുത്തു.

ടിറ്റോ മീരാന്‍ , യൂസുഫ് മേലാറ്റൂര്‍, സാബിറ റസാഖ്, ബേബി പാലമറ്റം, വിവേക് പഞ്ചമന്‍, ഗ്രീവര്‍ ചെമ്മനം, ബാബു മഹാവി, നിഷാദ് വര്‍ക്കി, മനീഷ് തമ്പാന്‍, ലുക്ക് മാന്‍, സെബാസ്റ്റ്യന്‍ ചാക്കപ്പന്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

റഷീദ് പാണ്ടിക്കാട് സ്വാഗതവും, നിസാമുദ്ധീന്‍ കൊല്ലം നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top