09 December Saturday

ജിദ്ദ നവോദയ പ്രവർത്തകൻ മൻസൂർ പള്ളിപ്പറമ്പൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 1, 2023

മൻസൂർ

ജിദ്ദ > ജിദ്ദ നവോദയ ഷറഫിയ ഏരിയയുടെ സജീവ പ്രവർത്തകനും വ്യവസായിയും അനവധി ജീവകാരുണ്യ പ്രവർത്തകനുമായ മൻസൂർ പള്ളിപ്പറമ്പൻ (42) അന്തരിച്ചു. മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി സ്വദേശി ആയിരുന്നു. ജൂൺ 30ന് ജിദ്ദയിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ജിദ്ദ അബുഹുർ കിംഗ് അബ്ദുള്ള കോംപ്ലക്സ് ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സക്ക് ശേഷം  ഡൽഹിയിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് നാലുദിവസം മുമ്പാണ് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ 12 30ഓടെയായിരുന്നു മരണം. ഭാര്യ. മുസൈന. നാലു മക്കളുണ്ട്.

മൻസൂറിന്റെ നിര്യാണത്തിൽ ജിദ്ദ നവോദയ ആദരാഞ്ജലി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top