29 March Friday

പ്രവാസി സൗഹൃദ ബജറ്റ്; അഭിനന്ദനങ്ങൾ : ജിദ്ദ നവോദയ

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021


ജിദ്ദ> -പ്രവാസികളെ ഗൗരവപൂർവം പരിഗണിച്ചാണ് കേരള സർക്കാർ 2021‐ -22 ബജറ്റ്‌  അവതരിപ്പിച്ചിരിക്കുന്നതെന്നും ധനമന്ത്രിയെ അഭിനന്ദിക്കുന്നതായും  ജിദ്ദ നവോദയ . ഏറെക്കാലത്തെ പ്രവാസികളുടെ ആവശ്യമായ പെൻഷൻ വർധന ഈ ബഡ്ജറ്റിൽ സർക്കാർ അനുഭാവ പൂർവം പരിഗണിച്ചിരുന്നു . ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേവലം 600 രൂപയായിരുന്നു പെൻഷൻ തുക അത് ആദ്യഘട്ടത്തിൽ 2000രൂപയായി വർധിപ്പിച്ചിരുന്നു . ഇപ്പൊള്‍ അത് 3500 രൂപയായി വർധിപ്പിച്ചിരിക്കുന്നു .

എല്ലാ പ്രവാസികളെയും ക്ഷേമനിധിയുടെ ഭാഗമാക്കി മാറ്റുവാനുള്ള പ്രവർത്തനങ്ങൾക്കു പ്രവാസി സംഘടനകളുടെ സഹായത്തോടെ നടപ്പിലാക്കും .മടങ്ങിവരുന്ന പ്രവാസികൾക്കു നൈപുണ്യ പരിശീലനം , ഏകോപിത പ്രവാസി തൊഴിൽ പദ്ധതികൾക്കായി 100 കോടിരൂപ വകയിരുത്തി .പ്രവാസി പുനരധിവാസ പദ്ധതികൾക്ക് പ്രത്യേക പരിഗണന .മടങ്ങി വന്ന പ്രവാസികൾക്ക് തിരിച്ചു പോകണം എങ്കിൽ അതിനുള്ള സംവിധാനം ഉണ്ടാക്കും .

പ്രവാസി ചിട്ടി കൂടുതൽ ആകർഷണീയവും കാര്യക്ഷമവും ആക്കും . നൂറിന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവാസികൾക്കും കുടുംബത്തിനും ഉള്ള ആരോഗ്യ ഇൻഷുറൻസ് നടപ്പിൽ വരും .പ്രവാസികളെ ഇത്രയും അധികം പരിഗണിച്ചിട്ടുള്ള ഒരുസർക്കാർ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു .

നിലവിൽ മടങ്ങി എത്തിയിട്ടുള്ള പ്രവാസികൾക്കുള്ള വായ്പാപദ്ധതികൾ കൂടുതൽ കാര്യ ഷെമം ആക്കും . ജൂലൈ മാസത്തിൽ പ്രവാസി തദ്ദേശ സംഗമം സംഘടിപ്പിക്കും .ഇത്തരത്തിൽ ബജറ്റ് പ്രവാസി സൗഹൃദ മാണെന്ന് നവോദയ കേന്ദ്രകമ്മിറ്റി വിലയിരുത്തി .
ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക് പന്ത്രണ്ടാമത്തെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത് . കേരളത്തിന്റെ  മുഖച്ഛായ തന്നെ മാറ്റുന്ന രീതിയിൽ ഓരോ വ്യക്തിയുടെയും ജീവിതത്തെ നേരിട്ട് സ്പർശിച്ചിട്ടുള്ള പദ്ധതികൾ നിരവധി. ഇത്തരത്തിൽ ഈ ബഡ്ജറ്റിനെ ജനകീയ ബജറ്റ് ആയാണ് ജിദ്ദ നവോദയ നോക്കികാണുന്നത് എന്ന് നവോദയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വി കെ റൗഫ് , ഷിബു തിരുവനന്തപുരം , ശ്രീകുമാർ മാവേലിക്കര എന്നിവർ അറിയിച്ചു .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top