02 July Wednesday

ജിദ്ദ നവോദയ ഗുലൈൽ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

ജിദ്ദ നവോദയ ഗുലൈൽ യുണിറ്റ് സമ്മേളനം നവോദയ ജോ : സെക്രട്ടറി റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ > ജിദ്ദ നവോദയ  സനയ്യ ഏരിയ ഗുലൈൽ യൂണിറ്റ് സമ്മേളനം  മഹ്ജറിൽ സ: സന്തോഷ്‌ നഗറിൽ ചേർന്നു. റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. മനോജ്‌ എഹ്യ അദ്ധ്യക്ഷനായി. ദീപ്തി പ്രതീഷ് രക്തസാക്ഷി പ്രമേയവും  രമേഷ് കണ്ടോത് അനുശോചനപ്രമേയവും, യൂണിറ്റ് സെക്രട്ടറി പ്രതീഷ് പ്രവർത്തന റിപ്പോർട്ടും, രാജീവ്‌ സാമ്പത്തികറിപ്പോർട്ടും, ഏരിയ സെക്രട്ടറി സുരേഷ് രാമന്തളി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

ഏരിയ പ്രസിഡന്റ്  ലത്തീഫ് പുതിയ  പതിനഞ്ച് അംഗ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. ഭാരവാഹികളായി മനോജ്‌ എഹ്യ: പ്രസിഡന്റ്)പ്രതീഷ്:  സെക്രട്ടറി) രാജീവൻ : ട്രഷറർ) മനോജ്‌ മാത്യു: ജോ: സെക്രട്ടറി)ശിഹാബ് കൊല്ലം:  വൈസ് പ്രസിഡന്റ്)മനീഷ് : ജീവകാരുണ്യകൺവീനർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

ജിദ്ദനവോദയ ജനറൽ സെക്രട്ടറി  ശ്രീകുമാർ മാവേലിക്കര , ഏരിയ രക്ഷാധികാരി  ഹരീന്ദ്രൻ,  അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. സമ്മേളനത്തിൽ വെച്ച്  X CBSE  2023  പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച  ഗുലയിൽ യുണിറ്റിലെ  മുഹമ്മദ്‌ ഇസുദ്ദീൻ, നിവേദ്യ മറിയാ ജോജി, പൂജ പ്രസാദ്, ജസ്‌ന ജോസഫ് എന്നീ വിദ്യാർത്ഥി വിദ്യാർഥിനികളെ അനുമോദിച്ചു, സമ്മേളനത്തിൽ ഹജ്ജ് വളണ്ടിയർ മാരെയും അനുമോദിച്ചു.  മനീഷ് സ്വാഗതവും പ്രജീഷ് നന്ദിയുംപറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top