17 December Wednesday

ജിദ്ദ നവോദയ മക്ക നവാരിയ യൂണിറ്റ് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2023

ജിദ്ദ> ജിദ്ദ നവോദയ മക്ക ഏരിയയിലെ നവാരിയ യൂണിറ്റിന്റെ സമ്മേളനം സമാപിച്ചു. മക്കയിലെ ബുഹൈറാത്ത് ഓഡിറ്റോറിയത്തിൽ  അമ്പാടി നഗറിൽ വെച്ച് യൂണിറ്റ് പ്രസിഡൻറ്  ബുഷർ  ചെങ്ങമനാടിന്റെ അധ്യക്ഷതയിൽ സമ്മേളനം നവോദയ ആക്ടിംഗ് പ്രസിഡണ്ട് ഷിഹാബുദ്ദീൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു.

ഉമ്മർ ഇരുട്ടി, കമാലുദ്ദീൻ കരുനാഗപ്പള്ളി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഫ്രാൻസിസ് ചവറ പ്രവർത്തന റിപ്പോർട്ടും , അൻസാർഖാൻ സാമ്പത്തിക റിപ്പോർട്ടും ഏരിയാ ട്രഷറർ ബഷീർ നിലമ്പൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ്‌ മേലാറ്റൂർ പുതിയ  പാനൽ അവതരിപ്പിച്ചു. 

പുതിയ ഭാരവാഹികളായി   അൻസാർഖാൻ തിരുവനന്തപുരം (പ്രസിഡണ്ട്). ഫൈസൽ  കൊടുവള്ളി, നാസർ പട്ടാമ്പി (വൈസ് പ്രസിഡന്റുമാർ) ,
 ബുഷാർ ചെങ്ങമനാട് (സെക്രട്ടറി), പി.ഐ നൗഷാദ്,ഉമ്മർ ഇരിട്ടി (ജോയന്റ്  സെക്രട്ടറി), അബ്ദുൽ ജലീൽ (ട്രഷറർ)  ,പോക്കർ (ജീവകാരുണ്യം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു . റഷീദ് ഒലവക്കോട് , നൈസൽ പത്തനംതിട്ട , റിയാസ് വള്ളുവമ്പ്രം , മുജീബ് റഹ്മാൻ നിലമ്പൂർ എന്നിവർ സംസാരിച്ചു. അബ്ദുള്ള ഷഹാരത്ത് സ്വാഗതവും,ഹൈദർ അരിക്കോട് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top