18 December Thursday

ജിദ്ദ നവോദയ യൂണിറ്റ് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2023

ഇസഹാക്ക് പ്രസിഡണ്ട്, അനസ് കൂരാട് സെക്രട്ടറി, നിഷാദ് ട്രഷറർ


ജിദ്ദ> ജിദ്ദ നവോദയ മുപ്പതാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു ഷറഫിയ ഏരിയയിലെ ആദ്യ സമ്മേളനം റൂവൈസ് യൂണിറ്റിൽ   അമ്പാടി നഗറിൽ ഷറഫിയ ഏരിയ പ്രസിഡന്റ്‌ ഫൈസൽ കോടശ്ശേരി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ ഇസ്ഹാഖ് അധ്യക്ഷനായി.  യൂണിറ്റ് സെക്രട്ടറി അനസ് കൂരാട് റിപ്പോർട്ടറുകൾ  അവതരിപ്പിച്ചു, ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സംഘടനാ റിപ്പോർട്ടും, ഏരിയ രക്ഷാധികാരി ഫിറോസ് മുഴുപ്പിലങ്ങാട്  പുതിയ പാനലും അവതരിപ്പിച്ചു. ഷഫീഖ് ഏരിയ സമ്മേളന പ്രതിനിധികളെയും അവതരിപ്പിച്ചു. മനാഫ്, ഹംസ , സിന്ധു എന്നിവർ  പ്രമേയങ്ങൾ  അവതരിപ്പിച്ചു.

ഇസ്ഹാഖ് പ്രസിഡന്റ്‌ ആയും അനസ് കൂരാട് സെക്രട്ടറിയും നിഷാദിനെ ട്രഷറർ ആയും പതിനഞ്ചു അംഗ യൂണിറ്റ് കമ്മിറ്റി സമ്മേളനം തെരഞ്ഞെടുത്തു.

ഷറഫു കാളികാവ്, ബിനു മുണ്ടക്കയം, വാസു, മൂസ, റിയാസ്, സുഗതൻ കിണാശ്ശേരി, സ്റ്റീഫൻ വർഗ്ഗീസ് എന്നിവർ സംസാരിച്ചു. നിഷാദ് സ്വാഗതവും അനസ് കൂരാട് നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top