ജിദ്ദ >ജിദ്ദ നവോദയയുടെ മുപ്പതാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി യാമ്പു ഏരിയയിലും പ്രവർത്തനങ്ങൾ സജീവമായി. യാമ്പു ഏരിയ കമ്മിറ്റിയുടെ കീഴിലെ ജിം - സിത്താഷ് ആദ്യ യൂണിറ്റ് സമ്മേളനം നടത്തി. ജിദ്ദ നവോദയ യാമ്പു രക്ഷാധികാരി അജോ ജോർജ്ജ് ഉദ്ഘാടനം ചെയ്‌തു.
യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ നാസ്സർ അധ്യക്ഷനായി. അനുശോചന പ്രമേയം നജീബ് ഖാനും, രക്ത സാക്ഷി പ്രമേയം അബ്ദുൾസ്സമദും അവതരിപ്പിച്ചു.സെക്രട്ടറി സാക്കിർ ഏ. പി ട്രഷറർ അസ്ഗർ അലി ,യാൻബു ഏരിയാ സെക്രട്ടറി സിബിൽ ഡേവിഡ് എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. പ്രസിഡന്റ് നജീബ് ഖാൻ, സെക്രട്ടറി അബ്ദുൾ നാസ്സർ, ,ട്രഷറർ അസ്ഗർ അലി, വെൽഫെയർ കൺവീനർ സാക്കിർ ഏ.പി, ജോയന്റ് സെക്രട്ടറി അബ്ദുൾസ്സമദ്, വൈസ് പ്രസിഡന്റ് ഹസ്ബുള്ള എന്നിവരെയും. ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.
യൂസഫ് ഗൂഡല്ലൂർ സംസാരിച്ചു. സാക്കിർ ഏ.പി സ്വാഗതവും അബ്ദുൾ നാസ്സർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..