17 December Wednesday

ജിദ്ദ നവോദയ ബവാദി ഏരിയ സൂക്കുൽ ബവാദി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 29, 2023

ജിദ്ദ> ജിദ്ദ നവോദയ  ബവാദി ഏരിയ കമ്മിറ്റിക്ക് കീഴിൽ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. ഏരിയലെ ആദ്യ സമ്മേളനം സൂക്കുൽ  ബവാദി യൂണിറ്റ് ഹുസൈൻ വല്ലിശ്ലേരി നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം റഫീഖ്  പത്തനാപുരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സക്കീർ ഹുസൈൻ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും, ഏരിയ സെക്രട്ടറി റഫീഖ് മമ്പാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അൻവർ, ജിനീഷ് എന്നിവർ  പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരി കെ.വി മൊയ്തീൻ പുതിയ പാനൽ അവതരിപ്പിച്ചു.

കേന്ദ്രസർക്കാരിന്റെ തെറ്റായ  വിദ്യാഭ്യാസ രീതിക്കെതിരെ സമ്മേളനം പ്രമേയത്തിലൂടെ പ്രതിഷേധിച്ചു. ഫഹജാസ് സെക്രട്ടറിയായും, അഷറഫ്   പ്രസിഡന്റായും, സതീശൻ ട്രഷററായും , ബഷീർ സി.കെ ജീവകാരുണ്യ കൺവീനറായും  അടങ്ങുന്ന 13 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ ജീവകാരുണ്യ കൺവീനർ ഇർഷാദ് മുണ്ടക്കയം, ഏരിയ ട്രഷർ സജീവൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ രതീഷ് പൊന്നാനി, ഹുസൈൻ, ഇസ്മായിൽ, സലാം പയ്യന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. അബൂബക്കർ സ്വാഗതവും  ഫഹജാസ് നന്ദിയും പറഞ്ഞു.

ജിദ്ദ നവോദയ  ബവാദി ഏരിയ  സൂക്കുൽ  ബവാദി യൂണിറ്റ്  സമ്മേളനം റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്യുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top