04 December Monday

ഐഎസ്‌സി ഖത്തർ :‘അധ്യാപക കായികമേള' സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ദോഹ> അധ്യാപകദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്പോർട്സ് സെൻറർ (ഐ എസ് സി )ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ അധ്യാപകരുടെ കായിക മേളസംഘടിപ്പിച്ചു. തുമാമയിലെ അമേരിക്കൻ സ്കൂൾ ഓഫ്  അക്കാദമിയിലെ അറ്റ്ലൻ സ്പോർട്സ് ഹാളിലായിരുന്നു മേള.   .ഖത്തറിൽ ആദ്യമായാണ് അധ്യാപകരുടെ കായിക മേള സംഘടിപ്പിക്കുന്നത്.

അധ്യാപകദിന ആഘോഷപരിപാടി ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ്  ഇ പി അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ 19 ഇന്ത്യൻ സ്കൂളിൽനിന്നായി 200ൽ പരം അധ്യാപകർ പങ്കെടുത്ത കായികമേളയിൽ അധ്യാപകർ വിവിധ ഗ്രൂപ്പുകളായാണ്  മത്സരത്തിൽ പങ്കെടുത്തത്.

സമാപന ചടങ്ങിൽഇന്ത്യൻ എംബസിഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർമുഖ്യാതിഥിയായി.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ എസ് സി  കോർഡിനേറ്റിംഗ് ഓഫീസറുമായ   സച്ചിൻ ദിനകർ ശങ്ക്പാൽ വിശിഷ്ടാതിഥിയായിരുന്നു. ഐ സി ബി എഫ് പ്രസിഡൻറ്  ഷാനവാസ് ബാവ , ഐസിസി വൈസ് പ്രസിഡൻറ് സുബ്രഹ്മണ്യ ഹെബ്ബഗലു, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി  എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ള സ്കൂളിനും അംഗീകാരം ലഭിച്ചു .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top