മനാമ > സിബിഎസ്ഇ പത്ത്, 12 ക്ലാസ് പരീക്ഷകളില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം. പത്താം ക്ലാസില്‍ 99.5 ശതമാനമാണ് വിജയം. 12-ാം ക്ലാസില്‍ 93 ശതമാനവും വിജയ നേടി. മാര്‍ച്ചില്‍ നടത്തിയ പരീക്ഷയില്‍ പത്തില്‍ 759 വിദ്യാര്‍ത്ഥികളും 12-ല്‍ 653 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി.
പത്തില്‍ 500ല്‍ 491 മാര്‍ക്ക് (98.2%) നേടി കൃഷ്ണ രാജീവന്‍ നായര്‍ സ്‌കൂള്‍ ടോപ്പറായി. 488 മാര്‍ക്ക് ( 97.6%) നേടിയ തീര്‍ത്ഥ ഹരീഷ് രണ്ടാം സ്ഥാനവും 487 മാര്‍ക്ക് (97.4%) നേടിയ അഭിനവ് വിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 32 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും 'എ വണ്‍' ഗ്രേഡ് നേടി. 17% വിദ്യാര്‍ത്ഥികള്‍ (131 പേര്‍) 90% ഉം അതില്‍ കൂടുതലും നേടി 592 വിദ്യാര്‍ഥികള്‍ക്ക് 60 ശതമാനത്തിന് മുകളിലാണ് മാര്‍ക്ക്. 106 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് നേടി. 592 വിദ്യാര്‍ത്ഥികള്‍ 60% ഉം അതില്‍ കൂടുതലും നേടി.
12-ാം ക്ലാസില്‍ 97.4 ശതമാനം മാര്‍ക്ക് (487/500) നേടിയ വീണ കിഴക്കേതില്‍ സ്‌കൂള്‍ ടോപ്പറായി. 96.8 ശതമാനം (484/500) നേടിയ അഞ്ജലി ഷമീര്‍ രണ്ടാം സ്ഥാനത്തും 96.6 ശതമാനം (483/500) നേടിയ സാനിയ സൂസന്‍ ജോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 20 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും 'എ വണ്‍' ലഭിച്ചു. 64 വിദ്യാര്‍ത്ഥികള്‍ക്ക് എ ഗ്രേഡും ലഭിച്ചു. 495 വിദ്യാര്‍ത്ഥികള്‍ക്ക് 60 ശതമാനവും അതില്‍ കൂടുതലും 246 വിദ്യാര്‍ത്ഥികള്‍ക്ക് 75% മുകളിലും മാര്‍ക്ക് ലഭിച്ചു. സയന്‍സ് വിഭാഗത്തില്‍ വീണ കിഴക്കേതില്‍ 97.4% നേടി സ്‌കൂളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 96.6% നേടിയ സാനിയ സുസന്‍ ജോണാണ് കൊമേഴ്‌സ് സ്ട്രീമില്‍ ടോപ്പര്‍. 96.8 ശതമാനം നേടിയ അഞ്ജലി ഷമീറാണ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ടോപ്പര്‍.
ഈ വര്‍ഷത്തെ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ , സെക്രട്ടറി സജി ആന്റണി, ഇ.സി മെമ്പര്‍അക്കാദമിക്‌സ് മുഹമ്മദ് ഖുര്‍ഷിദ് ആലം , പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അനുമോദിച്ചു. 2022 സെപ്തംബര്‍ വരെ ക്ലാസുകള്‍ ഹൈബ്രിഡ് (ഓണ്‍ലൈനും ഓഫ്‌ലൈനും) രീതിയില്‍ ആയിരുന്നു. അതിനുശേഷം ക്ലാസുകള്‍ പൂര്‍ണ്ണമായും ഓഫ്‌ലൈനായി നടന്നു. വെല്ലുവിളി നിറഞ്ഞ ഇത്തരം സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെയും മികവിനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയുടെയും സാക്ഷ്യമാണ് പത്ത്, 12 ക്ലാസുകിലെ ഈ ഫലമെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..